'ഡ്രീം ടീം'; പൃഥ്വിരാജും കരീനയും പ്രധാന വേഷങ്ങളിൽ, മേഘ്‌ന ഗുല്‍സാർ ചിത്രം പ്രഖ്യാപിച്ചു

കരീന കപൂർ, സംവിധായിക മേഘ്‌ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്

dot image

പ്രശസ്ത സംവിധായിക മേഘ്‌ന ഗുൽസാറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയ്ക്ക് ദായ്‌റ എന്നാണ് പേരിട്ടിരിക്കുന്നത്. കരീനയും പൃഥ്വിയും ഈ സിനിമയുടെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'ഹിന്ദി സിനിമയിൽ 25 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, മേഘ്‌ന ഗുൽസാറിനൊപ്പം അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തൽവാർ മുതൽ റാസി വരെയുള്ള അവരുടെ സിനിമകൾ ഞാൻ ഏറെ ഇഷ്ടത്തോടെയാണ് നോക്കികണ്ടത്. പ്രതിഭാധനനായ പൃഥ്വിരാജിനൊപ്പം സഹകരിക്കാനുള്ള അവസരവും ഒരു ഹൈലൈറ്റാണ്,' എന്ന് കരീന കുറിച്ചു.

കരീന കപൂർ, സംവിധായിക മേഘ്‌ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. ചിത്രം പൃഥ്വിരാജ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും എത്തുക എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ അഭിനയിക്കാനായി ആയുഷ്മാൻ ഖുറാന, സിദ്ധാർഥ് മൽഹോത്ര എന്നിവരെ പരിഗണിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം നോബഡി എന്ന ചിത്രവും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക. ഇരുവരെയും കൂടാതെ അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Meghna Gulzar announces Daayra with Kareena Kapoor Khan and Prithviraj Sukumaran

dot image
To advertise here,contact us
dot image