
പഴയ കാല സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്തു പുറത്തിറങ്ങുന്നത് ഇപ്പോൾ പതിവാണ്. മികച്ച വിഷ്വൽ ക്വാളിറ്റിയും സൗണ്ടുമായി എത്തുന്ന ഈ സിനിമകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രേക്ഷകരുടെ മനം കവരുകയാണ് 'മനു അങ്കിൾ' എന്ന ചിത്രം.
മണിച്ചിത്രത്താഴും ഒരു വടക്കന്‍ വീരഗാഥയുമടക്കമുള്ള ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് മനു അങ്കിളിന്‍റെ റീമാസ്റ്ററിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. മാറ്റിനി നൗവിന്‍റെ യൂട്യൂബ് ചാനലിലൂടെ ചിത്രം കാണാം. ചിത്രത്തിന്റെ വിഷ്വൽ ക്വാളിറ്റിക്കും സൗണ്ടിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഡെന്നീസ് ജോസഫിന്‍റെ കഥയ്ക്ക് ഷിബു ചക്രവര്‍ത്തി തിരക്കഥയെഴുതിയ ചിത്രം 1988 ലാണ് പുറത്തെത്തിയത്. ലിസി, എം ജി സോമന്‍, പ്രതാപചന്ദ്രന്‍, ത്യാഗരാജന്‍, കെപിഎസി അസീസ്, കെപിഎസ് ലളിത, മുരളി മേനോന്‍, ജലജ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
#Mammootty & #Mohanlal in the #ManuUncle Remastered version.#MatineeNow pic.twitter.com/Wyu4OMSUWU
— Total Movies (@TotallyMovies7) April 15, 2025
ചിത്രത്തിലെ മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും കാമിയോ റോളുകൾ ഏറെ കയ്യടി വാങ്ങിയിരുന്നു. സുരേഷ് ഗോപി എസ് ഐ മിന്നല്‍ പ്രതാപന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ,, സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രത്തിന് സംഗീതം പകര്‍ന്നത് ശ്യാം ആയിരുന്നു. ഛായാഗ്രഹണം ജയാനന്‍ വിന്‍സെന്‍റും എഡിറ്റിംഗ് കെ ശങ്കുണ്ണിയും നിര്‍വ്വഹിച്ചു. ജൂബിലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോയ് തോമസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
Content Highlights: Manu Uncle now streaming on 4K