'ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല'; ഡാൻസിനെ പരിഹസിച്ചവരോട് മിയ

'ട്രോളന്മാർ കഷ്ടപ്പെടുകയാണ് ഒരേ വീഡിയോയിൽ നിന്നും വ്യത്യസ്തമായ കൺടെന്റ് ഉണ്ടാകുവാൻ'

dot image

തന്റെ നൃത്തത്തെ ട്രോളിയവർക്ക് മറുപടിയുമായി നടി മിയ. തിരുനക്കര ക്ഷേത്രോല്‍സവത്തോടനുന്ധിച്ച് നടിയുടെ നൃത്തത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് വൻതോതിൽ ട്രോളുകളും വന്നിരുന്നു. ഈ വിമർശനങ്ങൾക്കാണ് ഇൻസ്റ്റഗ്രാമിലൂടെ നടി മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

'രണ്ട് മണിക്കൂര്‍ നീണ്ട നൃത്തപരിപാടിയായിരുന്നു. പരിപാടി കവര്‍ ചെയ്ത മീഡിയയുടെ ക്യാമറകള്‍ കേടുവന്നതിനാല്‍ അവസാത്തെ അഞ്ചുമനിറ്റ് മാത്രമാണ് ക്യമാറയില്‍ കിട്ടിയൊള്ളൂ എന്ന് തോന്നുന്നും. ഒരു പരിപാടി കവര്‍ ചെയ്യുമ്പോള്‍ മിനിമം റെക്കോര്‍ഡിങ് വര്‍ക്കാവുന്ന ക്യാമറയെങ്കിലും എടുക്കേണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുകയാണ് ഒരേ വീഡിയോയിൽ നിന്നും വ്യത്യസ്തമായ കൺടെന്റ് ഉണ്ടാകുവാൻ,'

'പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ,' എന്നാണ് മിയ കുറിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ നൃത്തത്തിന്‍റെ വീഡിയോ പ്രചരിച്ചത്. ഒരു ക്ലാസിക്കൽ ഡാൻസർക്ക് വേണ്ടുന്ന പക്വതയില്ലാതെയാണ് മിയ പരിപാടി അവതരിപ്പിച്ചത് എന്നായിരുന്നു വിമർശനം ഉയർന്നത്. മാത്രമല്ല പരിപാടിയുടെ ചില ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മിയയുടെ കുറിപ്പ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്.

Content Highlights: Mia George reacts to the dance trolls

dot image
To advertise here,contact us
dot image