
നാനി നായകനാകുന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ഒരു വയലന്റ് ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവിട്ടിരുന്നു. ട്രെയ്‌ലർ ലോഞ്ചിന് പിന്നാലെ ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയുമായി ഹിറ്റ് 3 താരതമ്യം ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ നാനി. ഹിറ്റ് 3’യെ ‘അനിമൽ,’ ‘കിൽ,’ അല്ലെങ്കിൽ ‘മാർക്കോ' തുടങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഈ സിനിമയ്ക്ക് ഒരു വ്യത്യസ്തമായ ടോൺ ഉണ്ടെന്നും ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ നന്ദി പറഞ്ഞു.
സിനിമയിലെ ആക്ഷൻ രംഗങ്ങള്‍ ഏച്ചുകെട്ടിയതായി പ്രേക്ഷകർക്ക് തോന്നില്ല. തിയറ്ററിലെ വെളിച്ചം അണഞ്ഞാല്‍ പ്രേക്ഷകര്‍ ഹിറ്റ് 3 ന്‍റെ ലോകത്തിലേക്ക് പൂര്‍ണ്ണമായും മുഴുകുമെന്നും നാനി പറഞ്ഞു. അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ വരച്ചുകാട്ടുന്നതാണ് സിനിമയുടെ ട്രെയ്‌ലര്‍. ഒരു സാധാരണ ആക്ഷന്‍ ഹീറോ എന്നതിലും കൂടുതല്‍ ആഴമുള്ള കഥാപാത്രമാണ് അര്‍ജുന്‍ സര്‍ക്കാര്‍ എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ഇപ്പോൾ വന്ന ട്രെയ്‌ലറും നൽകുന്ന സൂചന. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്.
ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം: സാനു ജോണ്‍ വര്‍ഗീസ്, സംഗീതം: മിക്കി ജെ. മേയര്‍, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീ നാഗേന്ദ്ര തങ്കാല, രചന: ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍: അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍: വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍: നാനി കമരുസു, എസ്എഫ്എക്‌സ്: സിങ്ക് സിനിമ, വി.എഫ്.എക്‌സ്. സൂപ്പര്‍വൈസര്‍: വിഎഫ്എക്‌സ്. ഡിടിഎം, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, കളറിസ്റ്റ്: എസ് രഘുനാഥ് വര്‍മ, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പി.ആര്‍.ഒ: ശബരി.
Content Highlights: Nani about Hit 3 comparison with Marco