എടുത്ത് പറയേണ്ടത് മമ്മൂക്കയെ എങ്ങനെ യൂസ് ചെയ്തു എന്നതാണ്, ഡീനോ കൈവഴക്കം വന്ന അസ്സൽ ഡയറക്ടർ: ഷാജി കൈലാസ്

'കൈവഴക്കം വന്ന നല്ല അസ്സൽ ഡയറക്ടർ തന്നെയാണ് ഡീനോ എന്ന് തെളിയിരിച്ചിരിക്കുന്നു'

dot image

മമ്മൂട്ടി നായകനായെത്തിയ പുതിയ ചിത്രം ബസൂക്കയെ പ്രശംസിച്ച് സംവിധായകൻ ഷാജി കൈലാസ്. ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്ത വിധമാണ് ഡീനോ ഡെന്നിസ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ എങ്ങനെ ഉപയോഗിച്ചു എന്നതാണ് ഈ സിനിമയിൽ എടുത്തുപറയേണ്ടത്. അദ്ദേഹത്തിന്റെ ആദ്യത്തെ നിശബ്ദമായ വരവും വളരെ ആവേശകരമായ അവസാന പെർഫോമൻസും ഈ സിനിമയെ വ്യത്യസ്തമാക്കി മാറ്റിയെന്നും ഷാജി കൈലാസ് അഭിപ്രായപ്പെട്ടു.

ഷാജി കൈലാസിന്റെ വാക്കുകൾ:

പ്രിയപ്പെട്ട കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ബസൂക്ക കഴിഞ്ഞ ദിവസമാണ് കാണാൻ സാധിച്ചത്.. കൈവഴക്കം വന്ന നല്ല അസ്സൽ ഡയറക്ടർ തന്നെയാണ് ഡീനോ എന്ന് തെളിയിരിച്ചിരിക്കുന്നു. ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ഓരോ ഫ്രെയിം ടു ഫ്രെയിം വ്യത്യസ്തത സിനിമയിൽ ഉണ്ടാക്കിയിരിക്കുന്നു.. തൻ്റെ തന്നെ സ്വന്തം കഥ വളരെ വ്യത്യസ്തമായ രീതിയിൽ, മലയാള സിനിമയിൽ കണ്ട് പരിചയം ഇല്ലാത്ത ഫ്രെയിമിങ്ങിലും അവതരണത്തിലും ഒക്കെ പുതുമ നില നിർത്തി വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.. എടുത്ത് പറയേണ്ടത് മമ്മൂക്കയെ എങ്ങനെ യൂസ് ചെയ്തിരിക്കുന്നു എന്നതാണ്. മമ്മൂക്കയുടെ ആദ്യത്തെ നിശബ്ദമായ വരവും, പതിഞ്ഞ പതിഞ്ഞ വരവും ശേഷം അദ്ദേഹത്തിൻ്റെ വളരെ ആവേശകരമായ അവസാന പെർഫോമൻസും എല്ലാം വേറൊരു ടൈപ്പ് സിനിമ ആയി തന്നെ ബസൂക്കയെ മാറ്റിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ ഒട്ടും പരിചയമില്ലാത്ത ഈ ഒരു പുതുമ നിറഞ്ഞ സബ്ജക്ട് വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുകയാണ് ഡീനോ എന്ന പുതുമുഖ സംവിധായകൻ.. മലയാള സിനിമക്ക് ഇനിയും വ്യതസ്തത നിറഞ്ഞ ഇതുപോലെയുള്ള സിനിമകൾ ഉണ്ടാക്കാൻ കഴിയട്ടെ.. വരും സിനിമകൾ എല്ലാം തന്നെ ഗംഭീരമാകട്ടെ എന്ന് ആശംസിക്കുന്നു..

മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights: Shaji Kailas praises Bazooka movie

dot image
To advertise here,contact us
dot image