പോ മോനെ ദിനേശാ…., വളരെ ഈസി ആയിട്ടാണ് മോഹൻലാൽ ഓരോ റോളും ചെയ്യുന്നത്; വേദിയെ കയ്യിലെടുത്ത് ശിവരാജ് കുമാർ

മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് ആയ 'നീ പോ മോനെ ദിനേശാ' പറയാനും ശിവരാജ് കുമാർ മറന്നില്ല

dot image

ഓം, ജയിലർ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തനായ നടനാണ് ശിവരാജ് കുമാർ. സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രമായ ജയിലറിലെ അദ്ദേഹത്തിന്റെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ ജന്യ സംവിധാനം ചെയ്ത 45 എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള ശിവരാജ് കുമാർ സിനിമ. ചിത്രത്തിന്റെ പ്രൊമോഷനായി നടൻ കേരളത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രസ് മീറ്റിൽ നടൻ മോഹൻലാലിനെക്കുറിച്ച് ശിവരാജ് കുമാർ പറഞ്ഞ വാക്കുകൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

വളരെ ഈസി ആയിട്ടാണ് മോഹൻലാൽ ഓരോ റോളും ചെയ്യുന്നത്. അദ്ദേഹം ആ കഥാപാത്രമായി മാറുകയാണ് ചെയ്യുന്നതെന്നും ശിവരാജ് കുമാർ പറഞ്ഞു. 'മോഹൻലാൽ സാറിന്റെ രണ്ട് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. 'കവച' എന്നായിരുന്നു ആ സിനിമയുടെ പേര്. 'ഒപ്പം' എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു അത്. പിന്നെ കിരീടത്തിന്റെ കന്നഡ റീമേക്ക് ആയ 'മൊഡാഡ മറേയള്ളി'യും ഞാൻ അഭിനയിച്ചിട്ടുണ്ട്', ശിവരാജ് കുമാർ പറഞ്ഞു. ഒപ്പം മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് ആയ 'നീ പോ മോനെ ദിനേശാ' പറയാനും ശിവരാജ് കുമാർ മറന്നില്ല.

രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരും '45' എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ‘45’ റിലീസിനൊരുങ്ങുന്നത്. 2025 ഓഗസ്റ്റ് 15 ന്‌ ചിത്രം ആഗോള റിലീസായി പ്രദർശനം ആരംഭിക്കും.

ഛായാഗ്രഹണം- സത്യ ഹെഗ്‌ഡെ, സംഗീതം- അർജുൻ ജന്യ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി ധനഞ്ജയ്, സംഭാഷണങ്ങൾ- അനിൽ കുമാർ, സ്റ്റണ്ട്സ്- ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ, ഡിഫറന്റ് ഡാനി, ചേതൻ ഡിസൂസ, കലാസംവിധാനം- മോഹൻ പണ്ഡിറ്റ്, മേക്കപ്പ്- ഉമാ മഹേശ്വർ, വസ്ത്രാലങ്കാരം- പുട്ടരാജു, വിഎഫ്എക്സ്- യാഷ് ഗൌഡ, പ്രൊഡക്ഷൻ മാനേജർ- രവിശങ്കർ, ഡിജിറ്റൽ സപ്പോർട്ട്- ശ്രീപാദ സ്റ്റുഡിയോ, പിആർഒ- ശബരി.

Content Highlights: Actor Shivaraj Kumar talks about Mohanlal

dot image
To advertise here,contact us
dot image