
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കളക്ഷനിലും നല്ല മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഏപ്രിൽ 25 ന് ആലപ്പുഴ ജിംഖാനയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ജിംഖാന എന്നാണ് സിനിമയുടെ തെലുങ്ക് വേർഷന്റെ പേര്. നേരത്തെ നസ്‌ലെൻ നായകനായി എത്തിയ പ്രേമലു തെലുങ്ക് ബോക്സ് ഓഫീസിൽ നിന്നും വലിയ കളക്ഷൻ നേടിയിരുന്നു. എസ് എസ് രാജമൗലി ഉൾപ്പെടയുള്ള സംവിധായകർ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതേ വിജയം ആലപ്പുഴ ജിംഖാനയ്ക്കും ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സിനിമ ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 18.4 കോടിയാണ്.
After ripping up a sensation at the Kerala Box office, #AlappuzhaGymkhana is coming to the Telugu audience ❤🔥#GymkhanaTelugu in cinemas on April 25th, 2025 🥊👊
— Sri Lakshmi Narasimha Movie Makers (@SLNMOVIEMAKERS) April 17, 2025
VIBES. FIGHTS. FUN.#Naslen #KhalidRahman #VishnuVijay #PlanBMotionPictures #Reelisticstudios @thinkmusicindia pic.twitter.com/ABOpIsN4hT
വിദേശത്തുനിന്ന് 12.1 കോടിയും സിനിമയ്ക്ക് നേടാനായിട്ടുണ്ട്. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 30.5 കോടിയാണ്. ആലപ്പുഴ ജിംഖാനയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Content Highlights: Alappuzha Gymkhana telugu version releasing on April