ഏറ്റവും റൊമാന്റിക് ആയി ഒരു ആക്ടർ അഭിനയിച്ച് കണ്ടത് 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേ'നിലെ ആ സീനിലാണ്: ആനന്ദ് മന്മഥൻ

'എന്നെ ഒരുപാട് സ്വാധീനിച്ച സീനാണ് അത്. ഗംഭീര അഭിനയമാണ് ആ സീനിൽ മമ്മൂക്കയുടേത്'

dot image

ഏറ്റവും റൊമാന്റിക് ആയി ഒരു ആക്ടർ അഭിനയിച്ച് കണ്ടിട്ടുള്ളത് മമ്മൂട്ടിയുടെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ പ്രൊപോസൽ സീനിലാണെന്ന് നടൻ ആനന്ദ് മന്മഥൻ. ഇടയ്ക്കിടെ താൻ ആ സീൻ കാണാറുണ്ട്. എപ്പോൾ ആ സീൻ കണ്ടാലും തനിക്ക് കണ്ണ് നിറയുമെന്ന് നടൻ പറഞ്ഞു. ഗംഭീര അഭിനയമാണ് ആ സീനിൽ മമ്മൂക്ക കാഴ്ചവെച്ചിരിക്കുന്നതെന്നും റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആനന്ദ് മന്മഥൻ പറഞ്ഞു.

'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന സിനിമയിലെ ഐശ്വര്യ റായിയുടെ പ്രൊപോസൽ സീൻ എനിക്ക് വളരെ ഇഷ്ടമാണ്. ഇത് വരെ കൊണ്ടുവന്ന എല്ലാവരെയും നിരസിച്ചില്ലേ എന്ന് മമ്മൂട്ടിയുടെ കഥാപാത്രം ഉള്ളിലെ സങ്കടവും ഐശ്വര്യ റായിയോടുള്ള പ്രണയവും ഒളിപ്പിച്ച് വച്ചിട്ട് ചോദിക്കുന്ന സീനുണ്ട്. അപ്പോൾ ഐശ്വര്യ ഞാൻ ആളെ കണ്ടുപിടിച്ചു നിങ്ങളാണ് അത് എന്ന് പറയുമ്പോൾ ഷട്ട് അപ്പ് എന്ന് പറഞ്ഞിട്ട് 'ഇന്ത പച്ചക്കൺ ദേവതയെ..' എന്ന് തുടങ്ങുന്ന ഡയലോഗ് ഉണ്ട്. ആ സീൻ ഭയങ്കര രസമാണ്. ഏറ്റവും റൊമാന്റിക് ആയി ഒരു ആക്ടർ അഭിനയിച്ച് കണ്ടിട്ടുള്ളത് ആ സീനിലാണ്. എന്നെ ഒരുപാട് സ്വാധീനിച്ച സീനാണ് അത്. ഗംഭീര അഭിനയമാണ് ആ സീനിൽ മമ്മൂക്കയുടേത്', ആനന്ദ് മന്മഥൻ പറഞ്ഞു.

മമ്മൂട്ടി, അജിത്, തബു, ഐശ്വര്യ റായ്, അബ്ബാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് മേനോൻ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രമാണ് 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ'. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മണിവണ്ണൻ, ശ്രീവിദ്യ, രഘുവരൻ, ശ്യാമിലി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. എ ആർ റഹ്‌മാൻ ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റ് ആണ്.

Content Highlights: Anand Manmadhan talks about mammootty's performance

dot image
To advertise here,contact us
dot image