വമ്പൻ ബജറ്റിലിറങ്ങി പൊട്ടിയ സിനിമ,പക്ഷെ കാർത്തിക് സുബ്ബരാജിന് ഇഷ്ടമായി;പൂജ ഹെഗ്‌ഡെ റെട്രോയിൽ വന്ന വഴി

'മേക്കപ്പും വേണ്ട, മുടിയിലും ഒന്നും ചെയ്യണ്ടെന്ന് കാര്‍ത്തിക് സാര്‍ പറഞ്ഞു'

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയുടേതായി പുറത്തുവിട്ട 'കണിമാ' എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പൂജ ഹെഗ്‌ഡെയ്ക്ക് ഈ ഗാനത്തിലെ ഡാൻസിന് ലഭിച്ച പ്രതികരണം മികച്ചതായിരുന്നു. ഇപ്പോഴിതാ സിനിമയിൽ തന്നെ കാസ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

പ്രഭാസ് നായകനായി 2022 ൽ റിലീസ് ചെയ്ത രാധേ ശ്യാം എന്ന ചിത്രത്തിലെ തന്റെ പ്രകടനം കണ്ടാണ് കാർത്തിക് സുബ്ബരാജ് സിനിമയിൽ കാസ്റ്റ് ചെയ്‌തെതെന്ന് പറയുകയാണ് പൂജ. തിയേറ്ററിൽ വിജയം നേടാതെ പോയ ചിത്രമായിരുന്നു രാധേ ശ്യാം. പ്രഭാസ് ആരാധകരെ നിരാശപ്പെടുത്തിയ ചിത്രത്തിന് നേരെ വിമർശനങ്ങളും ഉണ്ടായിരുന്നു. ഈ സിനിമയിലെ ചില രംഗങ്ങളിലെ റിയാക്ഷനിൽ നിന്നാണ് കാർത്തിക് പൂജയെ റെട്രോയിലേയിലേക്ക് കാസ്റ്റ് ചെയ്തത്. സിനിമയിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഒരു മേക്കപ്പും ഇല്ലാതെ സെറ്റിൽ വരണം എന്നുമാത്രമാണ് പറഞ്ഞതെന്നും പൂജ പറഞ്ഞു. ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'എന്നോട് സിനിമയിൽ ജോയിൻ ചെയ്യുന്നതിന് മുന്നേ കാർത്തിക് പറഞ്ഞത് ഒരു കാര്യം മാത്രമാണ്. ഒരു മേക്കപ്പും ഇല്ലാതെ സെറ്റിൽ വരണം എന്നായിരുന്നു അത്. മുടിയിലും മുഖത്തും ഒന്നും ആർട്ടിഫിഷ്യൽ ആയി ചെയ്യരുതെന്നും പറഞ്ഞു. എനിക്കും മേക്കപ്പ് ഒന്നും ഇല്ലാതെ സിനിമകൾ ചെയ്യാൻ വളരെ ഇഷ്ടമാണ്. കാർത്തിക്കുമായിട്ടുള്ള മീറ്റിംഗിന് പോകും മുന്നേ ഞാൻ കുളിച്ച് ഒരു മേക്കപ്പും ഇല്ലാതെയാണ് ചെന്നത്. വളരെ

ചെറിയ ഡിസ്കഷൻ ആയിരുന്നു അത്.

സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു എന്നെ എങ്ങനെയാണ് ഈ കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്തതെന്ന്. രാധേ ശ്യാം സിനിമയിലെ എന്റെ ചില റിയാക്ഷൻസ് കണ്ട് ഇഷ്ടമായി എന്നായിരുന്നു മടുപടി. അതുകേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. രാധേ ശ്യാം സിനിമയിൽ വളരെ ഗ്ലാമറസായ വേഷമായിരുന്നു ഞാൻ ചെയ്തത്. അത് കണ്ട് ഈ സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തത് എങ്ങനെ ആണെന്ന് എനിക്ക് അതിശയമായിരുന്നു,' പൂജ ഹെഗ്‌ഡെ പറഞ്ഞു.

അതേസമയം സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Pooja Hegde talks about being cast in a retro film

dot image
To advertise here,contact us
dot image