കമൽ ഹാസന്റെ വരികൾക്ക് എ ആർ റഹ്‌മാന്റെ സംഗീതം, അടുത്ത ട്രെൻഡ്‌സെറ്ററാകാൻ തഗ് ലൈഫിലെ ആദ്യ ഗാനമെത്തി

ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിൽ ഡാൻസ് നമ്പറായിട്ടാണ് 'ജിങ്കുച്ചാ' ഒരുക്കിയിരിക്കുന്നത്

dot image

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്ന കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം 'ജിങ്കുച്ചാ' റിലീസായി. ചെന്നൈയിൽ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം റിലീസാക്കിയത്. ചടങ്ങിൽ കമൽഹാസൻ, മണിരത്നം, എ ആർ റഹ്മാൻ, സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. തഗ് ലൈഫിന്റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്. തഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും.

ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിൽ ഡാൻസ് നമ്പറായിട്ടാണ് 'ജിങ്കുച്ചാ' ഒരുക്കിയിരിക്കുന്നത്. സാന്യ മൽഹോത്ര, സിലമ്പരശൻ, കമൽ ഹാസൻ തുടങ്ങി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ഗാനത്തിൽ അണിനിരക്കുന്നുണ്ട്. കമൽ ഹാസനാണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. എ ആർ റഹ്‌മാൻ ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലൻ & ആദിത്യ ആർകെ എന്നിവർ ചേർന്നാണ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.

Content Highlights: Thug Life first song out now

dot image
To advertise here,contact us
dot image