ശരീരവടിവുള്ള നടിമാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ട്, ക്രൂരമായ ട്രോളുകൾക്ക് ഇരയായിട്ടുണ്ട്; മാളവിക

'സോഷ്യൽ മീഡിയയിൽ നടിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ, ചിലർ അവരുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്നത് കാണാം'

dot image

കരിയറിന്റെ തുടക്കകാലത്ത് ക്രൂരമായ ട്രോളുകൾക്ക് ഇരയായിട്ടുണ്ടെന്ന് നടി മാളവിക മോഹനൻ. 'എല്ലും തോലും, പോയി കുറച്ച് തടി വെക്ക്' എന്നൊക്കെ ട്രോളുകൾ വന്നിട്ടുണ്ടെന്നും 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന ആ കാലത്ത് അതൊക്കെ തന്നെ ബാധിച്ചിരുന്നുവെന്നും നടി പറഞ്ഞു. ഹോർട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തെന്നിന്ത്യൻ സിനിമകളിൽ നായികമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർത്ഥ്യമാണെന്നും ശരീരവടിവുകളുള്ള നടിമാരെയാണ് അവിടെ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ടെന്നും മാളവിക കൂട്ടിച്ചേർത്തു.

'ശരീരവടിവുള്ള നടിമാരെയാണ് അവിടെ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ട്. വയർ ക്യാമറയിൽ പകർത്തുന്നതിന് വലിയ പ്രാധാന്യം കാണിക്കുന്നത് എനിക്ക് തികച്ചും പുതിയൊരു കാര്യമായി തോന്നി. ഞാൻ മുംബൈയിൽ വളർന്നതുകൊണ്ട് ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നടിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ, ചിലർ അവരുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്നത് കാണാം. വയറിനോടുള്ള ഭ്രമം വളരെ യാഥാർത്ഥ്യമായ ഒന്നാണ്', മാളവിക പറഞ്ഞു.

ഞാൻ ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്ക് 21 വയസ്സായിരുന്നു. മെലിഞ്ഞതിന്റെ പേരിൽ ഞാൻ ഒരുപാട് ട്രോൾ ചെയ്യപ്പെട്ടു. ഇരുപതുകളുടെ മധ്യത്തിലാണ് എന്റെ ശരീരത്തിൽ മാറ്റങ്ങൾ വന്നത്. ഞാൻ വളരെ മോശമായി ട്രോൾ ചെയ്യപ്പെട്ടു. അത് കഠിനമായിരുന്നു. അത് എന്നെ വല്ലാതെ ബാധിച്ചു. 'തോലും എല്ലും, പോയി കുറച്ച് തടി വെക്ക്' എന്നൊക്കെ പറഞ്ഞു. അതിലും തരംതാണ ചില പ്രയോ​ഗങ്ങളുമുണ്ടായിരുന്നു. എളുപ്പത്തിൽ സ്വാധീനിക്കപ്പെടാവുന്ന പ്രായത്തിൽ ഒരാളുടെ ശരീരത്തെക്കുറിച്ച് മോശം തോന്നലുണ്ടാക്കുന്നത് നല്ല കാര്യമല്ല. നിങ്ങൾ അവരെ ഭീഷണിപ്പെടുത്തുകയാണ്.” മാളവിക പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയപൂര്‍വ്വം എന്ന സിനിമയിൽ പ്രധാന വേഷത്തിൽ മാളവിക എത്തുന്നുണ്ട്. സിനിമയുടെ സെറ്റിൽ നിന്നുള്ള വിശേഷങ്ങൾ എല്ലാം തന്നെ മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. തെലുങ്കിൽ പ്രഭാസിനൊപ്പം 'ദി രാജാ സാബ്', തമിഴിൽ കാർത്തിക്കൊപ്പം 'സർദാർ 2' എന്നീ സിനിമകളിലും മാളവിക എത്തുന്നുണ്ട്.

Content Highlights:  Malavika Mohanan says she was a victim of cruel trolls at the beginning of her career

dot image
To advertise here,contact us
dot image