
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന ചിത്രമാണ് ബസൂക്ക. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും വ്യത്യസ്തമായ വേഷവുമായെത്തിയ സിനിമ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ബസൂക്കയുടെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
വെള്ള ഡ്രെസ്സിൽ സ്വഗോടെ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ കാലിൽ കട്ടൻ ചായയുടെ ഗ്ലാസ് വെച്ചിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ചായ ഗ്ലാസ് കാലിൽ വെച്ച് വളരെ കൂൾ ആയി ഫോണിൽ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ക്യാമറയ്ക്ക് പിന്നിലും മമ്മൂക്ക ക്യാരക്ടർ വിട്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
കട്ടൻ ചായ ☕️
— ISWARYA MENON 🌸 (@Ishmenon) April 20, 2025
Crown on 👑
Vibe unmatched 🔥
The one & only @mammukka 😍 pic.twitter.com/PbRQzTzZdl
അതേസമയം, സമ്മിശ്ര പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബസൂക്ക. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്.
Content Highlights: Mammootty's pictures are going viral on social media