മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുമ്പോൾ തിയേറ്ററുകൾ ഫുൾ ആകുമോ? തുടരും അഡ്വാൻസ് ബുക്കിംഗ് അപ്ഡേറ്റ്

ആരാധകർ കാത്തിരിക്കുന്ന ചിത്രമായതിനാൽ തന്നെ നല്ല രീതിയിൽ തന്നെ ടിക്കറ്റ് വിറ്റുപോകുമെന്നാണ് പ്രതീക്ഷ

dot image

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് 'തുടരും'. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഈ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഏപ്രിൽ 25 ന് എത്തുന്ന സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് സംബന്ധിച്ച അപ്ഡേറ്റുകളാണ് എത്തുന്നത്.

ഏപ്രിൽ 23 ബുധനാഴ്ച സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഓപ്പൺ ആകുമെന്നാണ് റിപ്പോർട്ടുകൾ. ആരാധകർ കാത്തിരിക്കുന്ന ചിത്രമായതിനാൽ തന്നെ നല്ല രീതിയിൽ തന്നെ ടിക്കറ്റ് വിറ്റുപോകുമെന്നാണ് പ്രതീക്ഷ. സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണ് റിപ്പോർട്ടുകൾ. നേരത്തെ മോഹൻലാൽ ഫാൻസ്‌ ക്ലബ് ആണ് പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. നേരത്തെ പുറത്തുവന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഫാൻ ഷോ രാവിലെ ആറ് മണിക്ക് ആരംഭിച്ചിരുന്നു. തുടരും സിനിമയ്ക്ക് ഫാൻ ഷോ ഇല്ലാത്തതിന്‍റെ നിരാശ ചില ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും 'തുടരു'മിലേത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

Content Highlights: Advance booking update for the movie Thudarum

dot image
To advertise here,contact us
dot image