ജയറാമിനെ ട്രോളാൻ വരട്ടെ; റെട്രോയിൽ നടന് പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് സംവിധായകൻ

അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു.

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. സിനിമയിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സ്വാസിക, സുജിത് ശങ്കർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് പുറകെ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെ നിരവധി ട്രോളുകളാണ് വരുന്നത്. അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ജയറാം സാറിന്‍റേത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെര്‍ഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാന്‍ പറ്റും. വില്ലനായും ക്യാരക്ടര്‍ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോ ആയി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്​തിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കിലും വലിയ പടങ്ങളില്‍ വില്ലനായും സപ്പോര്‍ട്ടിങ് റോളിലും കാണാം. എന്നാല്‍ എനിക്ക് അദ്ദേഹത്തിന്‍റെ പഞ്ചതന്ത്രത്തിലെ മീറ്ററാണ് ഏറ്റവും ഇഷ്​ടം. ആദ്യം ഒരുപാട് പേരെ ആലോചിച്ചിരുന്നു,' ജയറാം പറഞ്ഞു.

മേയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും. സിനിമയുടെ കേരളാ വിതരണാവകാശം നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് ആണ്. റെക്കോർഡ് തുകയ്ക്കാണ് സിനിമയുടെ വിതരണാവകാശം ഇവർ കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെയാണ് സിനിമയിൽ നായിക. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്.

Karthik Subbaraj talks about Jayaram's character in Retro

dot image
To advertise here,contact us
dot image