'മകനെന്ന നിലയിലും അച്ഛനെന്ന നിലയിലും ജയിച്ച അവസ്ഥ, മറക്കാനാകാത്ത സിനിമാറ്റിക് മൊമൻ്റ് അതായിരുന്നു'; നാനി

'800ലധികം സീറ്റുകളുള്ള ആ തിയേറ്ററിലെ എല്ലാവരും എന്നെ നോക്കി അതുപോലെ ചെയ്തു'

dot image

നാനി നായകനായി 2019 ൽ റീലീസ് ചെയ്ത ചിത്രമായിരുന്നു ജേഴ്‌സി. സിനിമ അടുത്തിടെ റീ റീലീസ് ചെയ്തിരുന്നു. ഈ സിനിമ കാണാൻ തന്റെ മകനെ കൂട്ടിയാണ് തിയേറ്ററിൽ പോയതെന്നും അവിടെ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും നല്ല നിമിഷത്തെക്കുറിച്ചും പറയുകയാണ് നാനി. ഒരു നടന്‍ എന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും ജീവിതത്തില്‍ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഓർമ്മ തിയേറ്ററിൽ നിന്ന് ലഭിച്ചെന്നും നാനി പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ജീവിതത്തില്‍ മറക്കാനാകാത്ത സിനിമാറ്റിക് മൊമൻ്റ് ഒരെണ്ണം ഉണ്ടായിട്ടുണ്ട്. എന്റെ ജേഴ്‌സി എന്ന സിനിമ ഈയടുത്ത് റീ റിലീസ് ചെയ്തിരുന്നു. നല്ല റെസ്‌പോണ്‍സായിരുന്നു കിട്ടിയത്. ആ സിനിമ കാണാന്‍ മകനെയും കൂട്ടി തിയേറ്ററില്‍ പോയി. ആ ഷോ ഹൗസ്ഫുള്ളായിരുന്നു. മകന്‍ ആദ്യമായാണ് ആ സിനിമ കാണുന്നത്. ആറ് വയസ്സാണ് അവന്.

ആ സിനിമയില്‍ ഒരു സീനുണ്ട്. എൻ്റെ കഥാപാത്രം സെഞ്ച്വറി നേടി തിരിച്ച് പവലിയനിലേക്ക് നടക്കുമ്പോള്‍ മകന്‍ എനിക്ക് ബഹുമാനപൂര്‍വം തല കുമ്പിടുന്ന സീനുണ്ട്. 800ലധികം സീറ്റുകളുള്ള ആ തിയേറ്ററിലെ എല്ലാവരും എന്നെ നോക്കി അതുപോലെ ചെയ്തു. ഒരു അച്ഛനെന്ന നിലയിലും നടനെന്ന നിലയിലും ആ സമയത്തെ എന്റെ മാനസികാവസ്ഥ വാക്കുകളില്‍ വിവരിക്കാനാകില്ല,’ നാനി പറയുന്നു.

Content Highlights: Nani talks about an unforgettable cinematic moment in his life

dot image
To advertise here,contact us
dot image