മാർക്കോ, അനിമൽ, കിൽ ഈ സിനിമകളിൽ നിന്ന് വ്യത്യസ്തമാണ് ഹിറ്റ് 3; താരതമ്യം ചെയ്യരുത്: നാനി

'സ്‌ക്രീനിൽ വയലൻസ് കാണുമ്പോൾ നിങ്ങൾക്ക് ഒരുതരത്തിലും ഇത്രയും വേണോ എന്ന് തോന്നില്ല'

dot image

നാനി നായകനാകുന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. സിനിമ ഒരു വയലന്റ് ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഹിറ്റ് 3’യെ ‘അനിമൽ,’ ‘കിൽ,’ അല്ലെങ്കിൽ ‘മാർക്കോ' തുടങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഈ സിനിമയ്ക്ക് ഒരു വ്യത്യസ്തമായ ടോൺ ഉണ്ടെന്നും നാനി പറഞ്ഞു. സിനിമ കാണുമ്പോൾ ഇതൊരു വയലൻസ് സിനിമയായി തോന്നില്ലെന്നും നാനി കൂട്ടിച്ചേർത്തു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പ്രതികരണം.

'ഹിറ്റ് 3 എന്ന സിനിമ മാർക്കോ, അനിമൽ എന്നീ സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു വയലന്‍സ് ചിത്രമായിരിക്കും. ട്രെയിലർ കണ്ടുകഴിഞ്ഞാൽ, നിങ്ങൾക്ക് അക്രമം തോന്നിയേക്കാം, ട്രെയിലർ സിനിമയുടെ ചുരുക്കമാണ്.ബാക്ക് ടു ബാക്ക് ഷോട്ടുകളിലൂടെ ആളുകളെ സിനിമ കാണാൻ പ്രേരിപ്പിക്കുന്നതാണ്. ഇതൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ്.

ഓരോ നിമിഷവും അടുത്തതെന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിങ്ങൾക്ക് ഉണ്ടാകും. സ്‌ക്രീനിൽ വയലൻസ് കാണുമ്പോൾ നിങ്ങൾക്ക് ഒരുതരത്തിലും ഇത്രയും വേണോ എന്ന് തോന്നില്ല കാരണം ആ സിനിമ ആവശ്യപ്പെടുന്ന വയലൻസ് മാത്രമേ ചിത്രത്തിലുള്ളൂ. അനിമൽ ഞാൻ കണ്ടിട്ടുണ്ട് മറ്റു ചിത്രങ്ങൾ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഈ സിനിമ മറ്റൊരു രീതിയിലാണ് എടുത്തിരിക്കുന്നത്,' നാനി പറഞ്ഞു.

അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Nani says Hit 3 is different from Marco, Animal, Kill filims

dot image
To advertise here,contact us
dot image