'മഹാഭാരതമോ, ഖുറാനോ, ഗീതയോ അല്ലല്ലോ? എന്റെ സിനിമ എന്റെ സിനിമയാണ്'; എമ്പുരാന്‍ വിവാദത്തില്‍ ഉര്‍വശി

'പിന്നെ പാരസെറ്റമോൾ പോലെ ഇത് ഇങ്ങനയേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് പറയുന്നതല്ലലോ സിനിമ'

dot image

എമ്പുരാൻ സിനിമയ്ക്ക് നേരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടി ഉർവശി. സിനിമ മഹാഭാരതമോ ഖുറാനോ ഗീതയോ അല്ലല്ലോ ഇങ്ങനെ മാത്രം ചെയ്യണം, അല്ലെങ്കില്‍ മാറ്റണം എന്ന് വിമര്‍ശിക്കാനെന്ന് ഉര്‍വശി പറഞ്ഞു. സിനിമ ഇഷ്ടമായില്ലെങ്കിൽ അത് പറയാം പക്ഷെ ഇങ്ങനെയേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുപറയാന്‍ സിനിമ പാരസെറ്റമോൾ അല്ലെന്നും സിനിമയ്ക്ക് റൂൾ ബുക്ക് ഇല്ലല്ലോയെന്നും ഉർവശി ചോദിച്ചു. കൗമുദി മൂവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മഹാഭാരതമോ ഖുറാനോ ഗീതയെ ഒന്നും അല്ലാലോ. നിങ്ങൾ എങ്ങനെ മാറ്റും എങ്ങനെ എടുക്കും എന്നൊക്കെ വിമർശിക്കാൻ. എന്റെ സിനിമ എന്റെ സിനിമയാണ്. എനിക്കിപ്പോൾ ഇങ്ങനെ എടുക്കണമെന്ന് തോന്നി, നിങ്ങൾക്ക് അത് ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല എന്ന് പറയാം. ഇപ്പോൾ എനിക്ക് കുറച്ചൂടെ ആശ്വാസം ഉണ്ട് പണ്ടത്തെപോലെയല്ല ഒരു സ്ട്രീറ്റിൽ 30 വീടുണ്ടെങ്കിൽ അതിൽ കുറഞ്ഞത് 10 വീട്ടിൽ എങ്കിലും വിഷ്വൽ മീഡിയയുടെ ബന്ധപ്പെട്ട ഒരാൾ കാണും. ഇതിന്റെ ഗൗരവം അറിയുന്ന ഒരാൾ എങ്കിലും ഉണ്ടാകും.

അതുകൊണ്ട് ഷൂട്ടിങ് സ്പോട്ടുകളിലെ ബുദ്ധിമുട്ട് അവർക്ക് മനസിലാകും. പണ്ടത്തെ ജനങ്ങളെ പോലെ നെഗറ്റീവ് കമന്റ്സ് ഉയരാത്തതിന് കാരണം ഇതുകൂടിയാണ്. ഇതിന് പുറകിൽ നല്ല കഷ്ടപാടുണ്ടെന്ന് അവർക്ക് അറിയാം. പിന്നെ പാരസെറ്റമോൾ പോലെ ഇത് ഇങ്ങനയേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് പറയുന്നതല്ലലോ സിനിമ. റൂൾ ബുക്ക് ഒന്നും ഇല്ലാലോ'; ഉർവശി പറഞ്ഞു. സിനിമയെ ഗൗരവമായി കണ്ട് വിമർശിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു.

Content Highlights: Urvashi responds to Empuraan controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us