പരസ്പരം സ്നേഹം പങ്കിട്ട 25 വർഷങ്ങൾ; വിവാഹ വാർഷികം ആഘോഷിച്ച് അജിത്തും ശാലിനിയും

കേക്ക് മുറിച്ച് അജിത്തും ശാലിനിയും പരസ്പരം പങ്കിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

dot image

ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ പ്രണയം പങ്കിട്ട താരങ്ങളാണ് അജിത്തും ശാലിനിയും. ഇരുവരും ഇപ്പോൾ തങ്ങളുടെ വിവാഹ ജീവിതത്തിലെ 25 വർഷങ്ങൾ ആഘോഷിക്കുകയാണ്. കേക്ക് മുറിച്ച് അജിത്തും ശാലിനിയും പരസ്പരം പങ്കിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വീഡിയോയ്ക്ക് താഴെ ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴയിരുന്നു അജിത്തും ശാലിനിയുമായുള്ള വിവാഹം. 2000 ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. വിവാഹ ശേഷം ശാലിനി സിനിമകൾ ചെയ്തിരുന്നില്ല. ഇനി സിനിമയിലേക്കില്ല എന്ന് തീരുമാനിച്ചത് ശാലിനിയായിരുന്നു. അതിൽ തനിക്ക് കുറ്റബോധം ഇല്ലെന്നും അവർ നേരത്തെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും അജിത്തിനൊപ്പം സിനിമാലൊക്കേഷനുകളിലും തിയേറ്ററുകളിലുമെല്ലാം ശാലിനി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

താരജാഡകളോ ആഡംബരമോ ഇല്ലാത്തവരാണ് അജിത്തും ശാലിനിയും. അതുകൊണ്ട് തന്നെ പാര്‍ട്ടികളിലും മറ്റും ഇരുവരെയും കാണാറുമില്ല. എന്നാല്‍ വിദേശത്ത് വച്ച് നടന്ന കാര്‍ റേസിങ്ങില്‍ വിജയിച്ച സമയത്ത് അജിത്ത് ഭാര്യ ശാലിനിയുടെ പിന്തുണയെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. അജിത്തിന്റേതായി അടുത്തിടെ വിടാവുമുയർച്ചി, ഗുഡ് ബാഡ് അഗ്ളി എന്നീ സിനിമകളാണ് തിയേറ്ററിലെത്തിയത്. ഇതിൽ ഗുഡ് ബാഡ് അഗ്ളി മികച്ച പ്രതികരണങ്ങളോടെ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

Content Highlights: Ajith and Shalini celebrate their 25th wedding anniversary

dot image
To advertise here,contact us
dot image