'ലാലേട്ടൻ വിജയം തുടർന്നു... സിനിമ ബ്ലോക്ക് ബസ്റ്ററാകും'; ഫസ്റ്റ് ഷോയ്ക്ക് നിറഞ്ഞ കയ്യടി

തുടരും ആദ്യ ഷോ അവസാനിക്കുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്

dot image

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും സിനിമ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. കെ.ആര്‍ സുനിലിന്റെ കഥയും തരുണ്‍ മൂര്‍ത്തിയോടൊപ്പം ചേര്‍ന്നൊരുക്കിയ തിരക്കഥയും ജേക്ക്സ് ബിജോയിയുടെ മ്യൂസിക്കുമെല്ലാം

അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.

മോഹൻലാൽ വിജയം തുടരുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. സിനിമയിലെ ശോഭനയുടെ പ്രകടനത്തിനും കയ്യടികൾ ഉയരുന്നുണ്ട്. സിനിമ ബ്ലോക്ക് ബസ്റ്റർ ആകുമെന്നും പ്രതികരണങ്ങൾ ഉണ്ട്. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോൾ മുതൽ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

Content Highlights: Thudarum movie get Great response at the end of the first show

dot image
To advertise here,contact us
dot image