വൈറൽ ഫീവർ വന്ന് വൈറലായി, ഇനി എല്ലാ പരിപാടിയും വിറച്ച് തുടങ്ങാം:വിശാൽ

'എതിരാളികൾ പോലും ആ വീഡിയോ കണ്ട് അസുഖ വിവരം അന്വേഷിച്ചു'

dot image

മദ​ഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ കടുത്ത പനിയെ തുടർന്ന് വേദിയിലെത്തിയ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ശരീരം മെലിഞ്ഞ്, പ്രസംഗിക്കുന്നതിനിടയിൽ പലയാവർത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോൾ കൈകൾ വിറയ്ക്കുകയും ചെയ്യുന്ന വിശാലിന്റെ അവസ്ഥയെ വളരെ സങ്കടത്തോടെയാണ് ആരാധകർ കണ്ടത്.

ഇപ്പോഴിതാ ആ വീഡിയോ തനിക്ക് നല്ലത് മാത്രമാണ് ഉണ്ടാക്കിയതെന്നും ഒരു പനി വന്നപ്പോൾ ആരൊക്കെയാണ് നമ്മളെ ശരിക്കും സ്നേഹിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചെന്നും പറയുകയാണ് വിശാൽ. ഒരു വൈറൽ ഫീവർ കാരണം താൻ വൈറൽ ആയെന്നും ഇനി ഉള്ള പരിപാടികൾ വിറച്ചാണ് തുടങ്ങാൻ പോകുന്നതെന്നും എന്നാൽ മാത്രമേ വൈറൽ ആകുകയുള്ളുവെന്നും വിശാൽ തമാശയായി പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഒരു വൈറൽ ഫീവർ കാരണം വൈറൽ ആയ നടനാണ് ഞാൻ. ആ വീഡിയോ കാരണം എനിക്ക് നല്ലത് മാത്രമാണ് ഉണ്ടായത്. എന്റെ എതിരാളികൾ പോലും എനിക്ക് സുഖമാണോ എന്ന് അന്വേഷിച്ചു. നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചാൽ അതിന് ഉത്തരം ലഭിക്കുന്നത് കുറേ കഴിഞ്ഞാവും പക്ഷെ ഈ വീഡിയോയിലൂടെ ആരൊക്കെയാണ് നമ്മളെ സ്നേഹിക്കുന്നതെന്ന് മനസിലായി.

12 വർഷം കഴിഞ്ഞു വരുന്ന ഒരു സിനിമയാണ്. ആ സമയത്താണ് എനിക്ക് പനി വന്നത്. കടുത്ത പനി ആയിരുന്നു, വിറയ്ക്കുണ്ടായിരുന്നു. ഡോക്ടർ പോകാൻ പാടില്ലെന്നാണ് പറഞ്ഞത്. പക്ഷെ സുന്ദർ സാറിന്റെ മുഖമാണ് മുന്നിൽ തെളിഞ്ഞത്. ഒരു മണിക്കൂർ അല്ലേ പിരിപാടി, പോയി വരാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. പക്ഷെ വൈറലായി. ഇനി എല്ലാ പരിപാടിയും വിറച്ചാണ് തുടരാൻ പോകുന്നത് കാരണം എന്നാൽ അല്ലേ വൈറൽ ആകുകയുള്ളൂ,' വിശാൽ പറഞ്ഞു.

Content Highlights: Vishal says even his opponents saw the video and sought information about his illness

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us