മോഹൻലാൽ ചിത്രമെന്ന് അറിഞ്ഞില്ല, ആദ്യം ചോദിച്ചത് പൈസ എത്ര കിട്ടുമെന്ന്'; ഷൈജു അടിമാലി

'തുടരും സിനിമയിലേക്ക് കോൾ വന്നപ്പോൾ പൈസ എത്ര കിട്ടുമെന്ന് ചോദിച്ചു, അപ്പോൾ തന്നെ എന്നെ കട്ട് ചെയ്യാമായിരുന്നു'

dot image

തുടരും സിനിമയുടെ പോസ്റ്ററുകളിൽ തരംഗമായ ഒരു പോസ്റ്റർ ആയിരുന്നു സ്‌പ്ലെൻഡർ ബൈക്കിൽ മോഹൻലാൽ പോകുന്നത്. മോഹൻലാലിന് പുറകിലായി ഷൈജു അടിമാലി ആയിരുന്നു ഇരുന്നിരുന്നത്. സിനിമയിലേക്കുള്ള തന്റെ എൻട്രി തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന്

പറയുകയാണ് ഷൈജു. മോഹൻലാൽ ചിത്രമാണെന്ന് അറിയാതെ കോൾ വന്നപ്പോൾ ആദ്യം ചോദിച്ചത് പൈസ എത്ര കിട്ടുമെന്നയിരുന്നുവെന്നും വേണമെങ്കിൽ അവർക്ക് അപ്പോൾ കട്ട് ചെയ്യാമായിരുന്നുവെന്നും എന്നാൽ സാധാരണ കലാകാരൻമാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി തനിക്ക് വേഷം നൽകിയെന്നും ഷൈജു പറഞ്ഞു. വൺ ടു ടോക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആ പോസ്റ്റർ ഇറങ്ങിയപ്പോൾ എന്റെ മനസിൽ ആദ്യം തെളിഞ്ഞ മുഖം തരുൺ മൂർത്തി സാറിന്റേതാണ്. സിനിമയ്ക്ക് മുന്നേ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് ഇങ്ങനെ ഒരു സിനിമയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ചേട്ടാ ഒരു പരിപാടി വരുന്നുണ്ട്. ചേട്ടൻ ആ താടി ഒന്നും വടിക്കേണ്ട ചുമ്മാ വേണ്ടി വന്നാൽ നമ്മുക്ക് ഉപയോഗിക്കാലോ എന്ന് പറഞ്ഞു. ഇങ്ങനെ ഒരു മികച്ച സിനിമ ആയിക്കുമെന്നോ അതിൽ എനിക്ക് വേഷം ഉണ്ടാകുമെന്നോ ഒന്നും പറഞ്ഞിരുന്നില്ല. ഞാനത് ചിന്തിച്ചിട്ടുമില്ല.

കൺട്രോളർ ഡിക്സൺ ചേട്ടൻ വിളിക്കുമ്പോഴാണ് ഇത് ഞാൻ അറിയുന്നത്. അപ്പോഴും എനിക്ക് ഒരബദ്ധം പറ്റി. പ്രോഗ്രാം കുറഞ്ഞ് വളരെ സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളപ്പോഴാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ഷൈജു ഒരു പടമുണ്ട്, കുറച്ച് ദിവസം വേണ്ടി വരുമെന്നാണ് പറഞ്ഞത്. അതുവരെ ഭാര്യയും മക്കളും സംസാരിച്ചുക്കൊണ്ടിരുന്നത് നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. അത് മനസിൽ ഉള്ളത് കൊണ്ട് ഞാൻ ആദ്യം ചോദിച്ചത് 'ചേട്ടാ നമുക്ക് എത്ര പൈസ കിട്ടുമെന്നാണ്'.

ഡയറക്ടറും , പ്രൊഡ്യൂസറും ഈ ക്യാരക്ടറിന് ഒരു തുക ഇട്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എത്ര ദിവസം വർക്ക് ഉണ്ടാകുമെന്ന് ഞാൻ ചോദിച്ചു ഈ ദിവസത്തിനിടയിൽ മറ്റു വർക്ക് വന്നത് പോകാൻ കഴിയുമോ എന്നും ചോദിച്ചു. അത് ലാൽ സാറിന്റെ ഡേറ്റ് നോക്കിയാണ് ചെയുക എന്നദ്ദേഹം പറഞ്ഞു. എന്ത് എന്ന് ഞാൻ ഒരിക്കൽ കൂടെ ചോദിച്ചപ്പോൾ ലാൽ സാറിന്റെ ഡേറ്റ് എന്ന് പറഞ്ഞു. ആ നിമിഷം ഞാൻ സ്റ്റാക്കായി. ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു.

നമ്മുടെ പിടിവിട്ട് പോകുമല്ലോ. ഞങ്ങൾക്ക് എല്ലാവർക്കും വല്ലാതെ സങ്കടം വന്നു. ഉടൻ തന്നെ ഡിക്‌സൺ ചേട്ടനെ വിളിച്ചിട്ട് എനിക്ക് കുഴപ്പമില്ല എന്തായാലും ഓക്കേ ആണെന്ന് പറഞ്ഞു. അങ്ങനെ ഒന്നും വേണ്ട, ഷൈജുവിന് ഒരു പ്രതിഫലം ഉണ്ട് അത് കൃത്യമായി കിട്ടുമെന്ന് പറഞ്ഞു. എനിക്ക് അതിൽ കൂടുതൽ രജപുത്ര രഞ്ജിത് ഞങ്ങളുടെ പ്രൊഡ്യൂസർ തന്നു. അവർക്കുവേണമെങ്കിൽ ഓ ഇവാൻ പേയ്മെന്റ് ചോദിക്കുകയാണ് എന്ന് പറഞ്ഞു അപ്പോൾ തന്നെ കട്ടാക്കാമായിരുന്നു. വേറെ ഒരുപാട് ആർട്ടിസ്റ്റുകൾ നിൽക്കുകയല്ലേ, അവർ അത് ചെയ്തില്ല. എന്നെ പോലുള്ള കലാകാരന്‍മാരുടെ ബുദ്ധിമുട്ട് മനസിലാക്കി,' ഷൈജു അടിമാലി പറഞ്ഞു.

Content Highlights: Shyju Adimali talks about getting into the film industry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us