
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രി ഹിറ്റായ എമ്പുരാനെ ഞെട്ടിക്കുന്ന ബുക്കിങ്ങാണ് ചിത്രത്തിന് വിവിധ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പുകളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത ശേഷം, ബുക്ക്‌മൈഷോ വഴിയുള്ള ആദ്യ ദിവസത്തെ ബുക്കിങ്ങില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തുടരും.
428.66 K ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. എമ്പുരാന്‍ റിലീസിന് ശേഷം 381 K ആയിരുന്നു വിറ്റത്. വമ്പന്‍ ഹൈപ്പിലും വലിയ ബജറ്റിലും പാന്‍ ഇന്ത്യന്‍ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും ബുക്ക് മൈഷോയില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
Top Day 1 (post release) tickets sale for any Malayalam movies via @bookmyshow —#Thudarum - 428.66K 🥵🙏#Empuraan - 381K
— AB George (@AbGeorge_) April 26, 2025
Mohanlal Vs Mohanlal 🔥
The BOX OFFICE MACHINE IS ON DUTY 🔥 pic.twitter.com/tt0PI8WSmS
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം എല്ലാ കോണുകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടിയതോടെ വലിയ കുതിപ്പാണ് തിയേറ്ററില്‍ നടത്തുന്നത്. കേരളത്തിലെ തിയേറ്ററുകളിലെല്ലാം ബുക്കിംഗ് കൊടുങ്കാറ്റ് വീശിയിരിക്കുകയാണ് എന്ന് തന്നെ പറയാം. പ്രധാന നഗരങ്ങളിലെ ഭൂരിഭാഗം തിയേറ്ററുകളും വാരാന്ത്യത്തിലേക്ക് ഇപ്പോഴേ ഹൗസ് ഫുള്ളായി കഴിഞ്ഞു.
കെ ആര്‍ സുനിലിന്റെ കഥയും തരുണ്‍ മൂര്‍ത്തിയോടൊപ്പം ചേര്‍ന്ന് അദ്ദേഹം രചിച്ച തിരക്കഥയും സിനിമയുടെ മേക്കിങ്ങും കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സുകളും സംഗീതവും തുടങ്ങി സിനിമയുടെ എല്ലാ ഘടകങ്ങള്‍ക്കും വലിയ കയ്യടിയാണ് നേടുന്നത്.
ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ,ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.
Content Highlights: Thudarum surpasses Empuraan psot release first day booking in bookmyshow