
തിയേറ്ററുകളിൽ അർഹിച്ച വിജയം നേടാത്ത പോയ, പിന്നീട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് പൃഥ്വിരാജ് നായകനായ രണം. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ നിർമൽ സഹദേവ് അറിയിച്ചിരുന്നു. ഇപ്പോൾ ആ പ്രോജക്ട് സംബന്ധിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്.
രണം എന്നത് തന്നെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ട സിനിമയാണ്. രണം 2 ന്റെ തിരക്കഥ അതിന്റെ അവസാന സ്റ്റേജിലാണ്. ഈ പ്രാവശ്യം ചിത്രം കുറച്ചുകൂടി വാണിജ്യപരമായ ഘടകങ്ങള്‍
കൂടി നോക്കിയായിരിക്കും ഒരുക്കുക എന്ന് ജേക്സ് ബിജോയ് പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജേക്സ്.
'രണം എന്ന സിനിമ വളരെ സ്പെഷ്യലായിട്ടുള്ള ഒന്നാണ്. ആ പടത്തിൽ വർക്ക് ചെയ്ത ഞാനുൾപ്പെടെയുള്ള പലരുടെയും സ്റ്റെപ്പിങ് സ്റ്റോണായിരുന്നു രണം. എന്താ പറയുക, അതിന് മുമ്പ് അഞ്ചോ ആറോ പടത്തിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും രണമാണ് എനിക്ക് വലിയൊരു ഐഡന്റിറ്റി തന്നത്. എന്നാൽ അന്ന് ആ സിനിമയെ പ്രേക്ഷകർ സ്വീകരിച്ചില്ല.
ഇപ്പോഴാണ് അതിന്റെ യഥാർത്ഥ ഓഡിയൻസിനെ കണ്ടുമുട്ടുന്നത്. രണത്തിന് രണ്ടാം ഭാഗമുണ്ടെന്ന് നിർമൽ അനൗൺസ് ചെയ്തു. അതിന്റെ സ്ക്രിപ്റ്റ് വർക്ക് ഫൈനൽ സ്റ്റേജിലാണ്. രാജുവൊക്കെ ആ പ്രോജക്ടിൽ വലിയ എക്സൈറ്റഡാണ്. അധികം വൈകാതെ ഒഫിഷ്യൽ അനൗൺസ്മെന്റ് ഉണ്ടാകും. ഇത്തവണ കുറച്ചുകൂടി കൊമേഴ്സ്യൽ രീതിയിലായിരിക്കും ഒരുക്കുക,' ജേക്‌സ് ബിജോയ് പറഞ്ഞു.
Content Highlights: Jakes Bejoy talks about Ranam 2