ബോക്സ് ഓഫീസിനെ തൂഫാനാക്കാൻ നാനി എത്തുന്നു; ഓപ്പണിങ് റെക്കോർഡിടാൻ ഒരുങ്ങി 'ഹിറ്റ് 3'

ചിത്രം ഹൈദരാബാദിൽ മാത്രം 15,000 ടിക്കറ്റുകള്‍ വിറ്റെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

dot image

നാനി നായകനാകുന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ക്ക് മേൽ വലിയ പ്രതീക്ഷകളുമുണ്ട്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ചിത്രം ഹൈദരാബാദിൽ മാത്രം 15,000 ടിക്കറ്റുകള്‍ വിറ്റെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് 1.70 കോടിയാണ് ഹിറ്റ് 3 യുടെ ഇതുവരെയുള്ള കളക്ഷൻ. ഓവർസീസ് മാർക്കറ്റിലും വലിയ കുതിപ്പാണ് സിനിമ ഉണ്ടാകുന്നത്. ചിത്രം യുഎസ്സിൽ നിന്ന് ഒരു മില്യൺ ഡോളർ ആദ്യ ദിനം കൊണ്ട് നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ആദ്യ ദിനം 25 മുതൽ 30 കോടിയോളം കളക്ഷൻ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഛായാഗ്രഹണം: സാനു ജോണ്‍ വര്‍ഗീസ്, സംഗീതം: മിക്കി ജെ. മേയര്‍, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീ നാഗേന്ദ്ര തങ്കാല, രചന: ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍: അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍: വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍: നാനി കമരുസു, എസ്എഫ്എക്‌സ്: സിങ്ക് സിനിമ, വി.എഫ്.എക്‌സ്. സൂപ്പര്‍വൈസര്‍: വിഎഫ്എക്‌സ്. ഡിടിഎം, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, കളറിസ്റ്റ്: എസ് രഘുനാഥ് വര്‍മ, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പി.ആര്‍.ഒ: ശബരി.

Content Highlights: Nani film Hit 3 opening day collection predictions

dot image
To advertise here,contact us
dot image