
ആസാദി എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വീഡിയോ പങ്കുവെച്ച് നടൻ ശ്രീനാഥ് ഭാസി. 'ആസാദി എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. കാര്‍മേഘങ്ങളെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന സമയത്താണ് ഇപ്പോള്‍ ഞാന്‍. ഈ സമയത്ത് ആസാദി എന്ന സിനിമ ഇറങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന്' ശ്രീനാഥ് ഭാസി പറയുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ശ്രീനാഥ് ഭാസിയെ ബന്ധപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ശ്രീനാഥ് ഭാസി, ലാൽ, വാണി വിശ്വനാഥ്, രവീണ രവി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ആസാദി. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ചിത്രം മേയ് 9ന് തിയേറ്ററുകളിലെത്തും. സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ആസാദിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗർ ആണ്. സിനിമാറ്റോഗ്രാഫി സനീഷ് സ്റ്റാൻലിയാണ്. സൈജു കുറുപ്പ്, വിജയകുമാർ, മാലാ പാർവതി, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, തുഷാര തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മ്യൂസിക് 24x7 ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്.
Content HIghlights: Sreenath Bhasi shares new video related tyo Aazadi movie