I'M GAME ഒറ്റ ജോണറിൽ കഥ പറയുന്ന സിനിമയല്ല, മിസ്റ്ററി-ആക്ഷൻ-ഫാന്റസി പടം: നഹാസ് ഹിദായത്ത് അഭിമുഖം

'നമുക്ക് നല്ലൊരു കണ്ടന്റ് ചെയ്യാം' എന്നാണ് ഡിക്യു പറഞ്ഞത്

dot image

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം, അതും ആർഡിഎക്സ് എന്ന സൂപ്പർഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രം… ഡിക്യു 40 ന് ഹ്യൂപ്പിന് കാരണങ്ങൾ വേറെ ആവശ്യമുണ്ടോ? ഔദ്യോഗിക പ്രഖ്യാപനം വന്നത് മുതൽ ഈ സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആ പ്രതീക്ഷകൾക്കൊടുവിൽ ചിത്രത്തിന്റെ ടൈറ്റിൽ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. 'ഐ ആം ​ഗെയിം' എന്ന വ്യത്യസ്തമായ പേരും അതിനൊപ്പം പുതുമയാർന്ന പോസ്റ്ററുമായെത്തുന്ന സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടറിനോട് പങ്കുവെക്കുകയാണ് നഹാസ് ഹിദായത്ത്.

എന്താണ് 'ഐ ആം ​ഗെയിം'

കുറച്ച് വ്യത്യസ്തമായ ഒരു ജോണറിൽ കഥ പറയുന്ന സിനിമയാണിത്. ടൈറ്റിൽ മുതൽ അൽപ്പം ക്ലാസ് മൂഡിൽ തന്നെ പോകണമെന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. പുതുമയാർന്ന ശൈലിയിൽ കഥ പറയുന്ന സിനിമയാണിത്. അതിനാൽ തന്നെ ടൈറ്റിൽ മുതൽ അത്തരത്തിൽ വ്യത്യസ്തമായ ടോണിൽ പോകണമെന്നുണ്ടായിരുന്നു.

നായകനായി ഡിക്യു

ഈ സിനിമയുടെ ചർച്ചകളിൽ എപ്പോഴും വ്യത്യസ്തമാർന്ന കഥ വേണം എന്നത് മാത്രമേയുള്ളൂ. ഇതൊരു ഡിഫറന്റ് അറ്റംപ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നത്. 'നമുക്ക് നല്ലൊരു കണ്ടന്റ് ചെയ്യാം' എന്നാണ് ഡിക്യു പറഞ്ഞത്. അദ്ദേഹം അൽപ്പം റിസ്ക് എടുക്കാൻ തയ്യറായിട്ടുള്ള ആളാണ്. നല്ലൊരു സിനിമ ചെയ്യുക എന്നത് മാത്രമാണ് ഞങ്ങളുടെ മനസ്സിൽ.

ഐ ആം ​ഗെയിമിന്റെ ജോണർ

ഇതൊരു മിസ്റ്ററി-ആക്ഷൻ-ഫാന്റസി എന്ന് പറയാം. ഒറ്റ ജോണറിൽ കഥ പറയുന്ന സിനിമയല്ല ഇത്. കുറച്ചധികം ജോണറുകൾ മിക്സ് ചെയ്താണ് സിനിമ കഥ പറയുന്നത്. പ്രേക്ഷകർ ഇപ്പോൾ റോഷാക്ക് പോലുള്ള വ്യത്യസ്തങ്ങളായ സിനിമകൾ തിയേറ്ററുകളിൽ സ്വീകരിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ ധൈര്യവും.

നഹാസിന്റെ ഡ്രീം പ്രൊജക്ട്

എന്റെ ആദ്യ സിനിമയായി പ്ലാൻ ചെയ്ത പ്രൊജക്ടാണിത്. ഒരു പുതുമുഖ സംവിധായകനെ വെച്ച് ഇത്തരമൊരു സിനിമ ചെയ്യാൻ പലർക്കും ധൈര്യം കാണില്ല. അങ്ങനെയാണ് ആർഡിഎക്‌സിലേക്ക് എത്തുന്നത്.

ദുൽഖർ എന്ന നിർമാതാവ്

ഈ ചിത്രം പറയുന്നത് അൽപ്പം റിസ്കുള്ള സബ്ജക്ടാണ്. അത് മറ്റൊരാൾ ചെയ്യേണ്ട, നമുക്ക് ചെയ്യാം എന്ന് ഡിക്യു ധൈര്യപൂർവ്വം പറയുകയായിരുന്നു. സാമ്പത്തികമായ ലക്ഷ്യം മാത്രം വെച്ചല്ല. ഇതൊരു സേഫ് സോൺ ചിത്രമല്ല. മമ്മൂക്ക റോഷാക്ക് ചെയ്തത് പോലെ ധൈര്യപൂർവ്വം ഡിക്യു ഇത് എടുക്കുകയായിരുന്നു.

ചിത്രീകരണവും മറ്റു വിവരങ്ങളും

മാർച്ച് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ലൊക്കേഷനും മറ്റു വിവരങ്ങളും ഇപ്പോൾ പറയാൻ പറ്റുന്ന അവസ്ഥയല്ല. കാസ്റ്റ് സംബന്ധിച്ചും മറ്റു കാര്യങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

Content Highlights: Nahas Hidhayath talks about I'm Game movie with Dulquer Salmaan

dot image
To advertise here,contact us
dot image