മലയാളികളുടെ സ്വന്തം വാനമ്പാടി തമിഴ്നാടിന്റെ ചിന്നക്കുയില്; കെ എസ് ചിത്രയുടെ തമിഴ് പാട്ടുകളിലൂടെ

ദേശീയ പുരസ്കാരം ആദ്യമായി മലയാളത്തിന്റെ വാനമ്പാടിക്ക് നേടിക്കൊടുത്തത് ഒരു തമിഴ് ഗാനമാണ്

dot image

മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര തമിഴര്ക്ക് ചിന്നക്കുയിലാണ്. 1985 ല് ഇളയരാജയാണ് ചിത്രയെ തമിഴിന് പരിചയപ്പെടുത്തുന്നത്. അക്കൊല്ലം മാത്രം ഇളയരാജയുടെ സംഗീതസംവിധാനത്തില് 11 ചിത്രങ്ങളിലാണ് ചിത്ര പാടിയത്. 1997 ല് തമിഴ്നാട് സര്ക്കാര് പരമോന്നത പുരസ്കാരമായ കലൈമാമണി നല്കിയാണ് ചിത്രയെ ആദരിച്ചത്.

ഇളയരാജയെ കൂടാതെ എ ആര് റഹ്മാന്, എം എസ് വിശ്വനാഥന്, കീരവാണി, ഗംഗൈ അമരന്, ഹംസലേഖ, എസ് പി വെങ്കിടേഷ്, ശങ്കര്-ഗണേഷ്, വിദ്യാസാഗര്, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്ക്ക് വേണ്ടി ചിത്ര പാടി. തമിഴ് സിനിമകള്ക്ക് മാത്രമായി ചിത്ര പാടിയത് രണ്ടായിരത്തിലേറെ ഗാനങ്ങള്.

ദേശീയ പുരസ്കാരം ആദ്യമായി മലയാളത്തിന്റെ വാനമ്പാടിക്ക് നേടിക്കൊടുത്തതും ഒരു തമിഴ് ഗാനമാണ്. 1985 ല് പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഒരുക്കിയ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. ഏറ്റവും കൂടുതല് തവണ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഗായിക എന്ന നേട്ടവും ചിത്രയ്ക്കു സ്വന്തം. മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളില് നിന്നാണ് ആറ് തവണ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്. മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല് തവണ സ്വന്തമാക്കിയ ഗായികയും ചിത്ര തന്നെ.

1988 ലാണ് തമിഴ്നാടിന്റെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല് കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല് ബോംബെയിലെ കണ്ണാളനേ, 2004 ല് ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്ക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു.

dot image
To advertise here,contact us
dot image