പ്രതിഷേധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും സംഗീതശാഖയായി കണക്കാക്കപ്പെടുന്ന റാപ്പ് കേരളത്തിലും ശക്തി പ്രാപിച്ചുവരികയാണ്. പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്യുന്ന പുതിയ റാപ്പുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.
ഗർജ്ജനം എന്ന് പേരിട്ടിരിക്കുന്ന റാപ്പ്, പ്രകൃതിയെ മറന്നുള്ള മനുഷ്യരുടെ ജീവിതത്തിൽ വിസ്മരിക്കപ്പെട്ടു പോകുന്ന ജീവനുകളുടെ പ്രധാന്യത്തെ കുറിച്ചാണ് ചർച്ച ചെയുന്നത്. ഫ്യൂ ജിയാണ് 'ഗർജ്ജന'ത്തിന്റെ വരികൾ എഴുതി സംഗീതം നൽകി പാടിയിരിക്കുന്നത്.
എന്തെല്ലാം വെട്ടിപിടിച്ചാലും മനുഷ്യന് അവസാനം അഭയസ്ഥാനമായി മാറുന്നത് പ്രകൃതിയും നല്ല കുറെ മനുഷ്യരും മാത്രമാണെന്നുള്ള സന്ദേശവും റാപ്പ് നൽകുന്നുണ്ട്. മനുഷ്യരെല്ലാം ഒന്ന് തന്നെയാണെന്നും അവർക്ക് പ്രകൃതിയുടെ ലാളന ആവശ്യമാണെന്നും ഗാനത്തിൽ പറയുന്നുണ്ട്.
ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെസ്റ്റിൻ ജെയിംസാണ് 'ഗർജ്ജനം' എന്ന റാപ്പ് നിർമിച്ചിരിക്കുന്നത്. ഷിനൂബ് ടി. ചാക്കോയാണ് ഗാനത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.
എഡിറ്റർ - ജോൺസൺ തോമസ്, കളറിസ്റ്റ് - അലക്‌സ് വർഗീസ്, ഓഡിയോ റെക്കോർഡിംഗ് - ജോ, മേക്കപ്പ് - ശ്യാം ശശിധർ, കോസ്റ്റ്യൂം - മിനി ദിലീപ്, കല - അബിൻ ബേബി. പ്രൊഡക്ഷൻ കൺട്രോളർ - ഷിന്റോ സ്റ്റീഫൻ, അസോസിയേറ്റ് ക്യാമറ - ഇക്രം ബിൻ ഇബ്രാഹിം, ഗോഡ്വിൻ ജോസഫ്, ഹെലികാം - ജിത്തു ജോൺ, അസോസിയേറ്റ് ഡയറക്ടർ - ഡിബ്രോസ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് - റിഷ്മ റെജി, കാസ്റ്റിംഗ് - ശ്യാം സോർഭ, നിശ്ചലദൃശ്യങ്ങൾ - ബെർണാഡ് ജോസഫ്, ഡിസൈൻ - ഷിബിൻ സി ബാബു, ഫോക്കസ് പുള്ളർ - നിതിൻ പ്രദീപ്, ക്യാമറ അസിസ്റ്റന്റ് - ശ്രീജിത്ത് ബെൻഡ്വേ.