ദേവദൂതൻ ചരിത്രം സൃഷ്ടിക്കുകയാണ്; രണ്ടാം വാരം ഇരുന്നൂറോളം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

സിനിമയുടെ സ്ക്രീന് കൗണ്ട് വീണ്ടും വര്ധിപ്പിച്ചിരിക്കുകയാണ്

dot image

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇപ്പോൾ കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത് അത്തരമൊരു കാഴ്ചയ്ക്കാണ്. 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള് സിനിമയുടെ സ്ക്രീന് കൗണ്ട് വീണ്ടും വര്ധിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 26 ന് 56 തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച സിനിമ രണ്ടാം ദിവസം 100 തിയേറ്ററുകളിലേക്ക് വർധിപ്പിച്ചിരുന്നു. ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ 100 ല് നിന്ന് 143 സ്ക്രീനുകളിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്.

ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.

വരുന്നു സ്ക്വിഡ് ഗെയിം 2 ഉടൻ; വീണ്ടും കളിക്കാൻ തയ്യാറോ?

സിനിമ 24 വർഷത്തിന് ശേഷം ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് സിബി മലയിലും പറഞ്ഞു. ഒരു സിനിമ റീറിലീസ് ചെയ്യുന്നു, അതിൽ കോടി ക്ലബ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. കുറച്ച് പേര് മാത്രം ദേവദൂതൻ കണ്ട് മടങ്ങുമെന്നാണ് കരുതിയത്. എന്നാൽ ഓൺലൈൻ പ്രീ ബുക്കിങ് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നും സിബി മലയിൽ ഇന്ന് മാധ്യമങ്ങളോട് സംവദിക്കവെ പറഞ്ഞു.

https://www.youtube.com/watch?v=Yzt828eFESU&list=PLL6GkhckGG3xVJ-qxHGkS42tc5RY82z3z&index=54
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us