മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിന്റെ ഹിറ്റ് ചിത്രമാണ് ടർബോ. ആക്ഷൻ കോമഡി ഴോണറിൽ കഥ പറഞ്ഞ സിനിമയുടെ അറബിക് പതിപ്പ് പ്രദര്ശനത്തിനൊരുങ്ങുകയാണ്. ജിസിസിയിൽ ചിത്രം പ്രദര്ശനം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രീമിയർ ഷോയിൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ദുബായ് സിറ്റി സെന്റര് മിര്ഡിഫിലെ വോക്സ് സിനിമാസിൽ നടന്ന ഷോയിൽ പ്രേക്ഷകർ സിനിമയെ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രം ഗൾഫ് രാജ്യങ്ങളിലുടനീളം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിന് എത്തിക്കുക. ടർബോ മലയാളം പതിപ്പ് ഗൾഫിൽ റിലീസ് ചെയ്തതും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ഈ ചിത്രം അറബിയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. അതിൽ 11 പേർ യുഎഇ സ്വദേശികളാണ്.
ദേവദൂതൻ ചരിത്രം സൃഷ്ടിക്കുകയാണ്; രണ്ടാം വാരം ഇരുന്നൂറോളം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുമമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ എന്നിവരും, മലയാളത്തിൽ നിന്ന് ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരുമണിനിരന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. വിഷ്ണു ശർമയാണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്.