വരുന്നു സ്ക്വിഡ് ഗെയിം 2 ഉടൻ; വീണ്ടും കളിക്കാൻ തയ്യാറോ?

ഒപ്പം മൂന്നാം സീസണോടെ സീരിസ് അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു

dot image

ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സ് സീരീസ് വരുന്നു സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ വരുന്നു. ഈ ഡിസംബർ 26 മുതലായിരിക്കും രണ്ടാം സീസൺ സ്ട്രീം ചെയ്യുക. ആദ്യ സീസൺ പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം സീസൺ വരുന്നത്. 2021ലായിരുന്നു ആദ്യ സീസൺ പുറത്തിറങ്ങിയത്.

ടീസറിനൊപ്പമാണ് നെറ്റ്ഫ്ലിക്സ് സീരിസിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. 'മൂന്നു വർഷമായി. നിങ്ങൾക്ക് വീണ്ടും കളിക്കണോ?' എന്ന് ചോദിക്കുന്നതാണ് ടീസർ. ഒപ്പം മൂന്നാം സീസണോടെ സീരിസ് അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. 2025ലായിരിക്കും സീരിസിന്റെ മൂന്നാം സീസൺ പുറത്തിറങ്ങുക.

വയനാടിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു, ആസിഫ് അലി - സുരാജ് ചിത്രത്തിന്റെ റിലീസ് മാറ്റി

2021ൽ സ്ട്രീം ചെയ്ത സീരീസാണ് സ്ക്വിഡ് ഗെയിം. കൊറിയൻ സർവൈവൽ ഡ്രാമ വിഭാഗത്തിലുള്ളതായിരുന്നു സീരീസ്. 456 പേർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ജീവൻ പണയം വച്ച് സാഹസികമായ ഒരു ഗെയിമിൽ ഏർപ്പെടുന്നതായിരുന്നു പ്രമേയം. ഹ്വാങ് ഡോങ്-യുക് ആണ് സീരീസിന്റെ നിർമാണവും രചനയും സംവിധാനവും നിർവഹിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us