ധനുഷിന്റെ അമ്പതാം ചിത്രം രായന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ തീർത്തു മുന്നേറുമ്പോൾ തന്നെ ധനുഷിന്റെ സംവിധാനത്തിലൊരുങ്ങിയ സിനിമ മറ്റൊരു അംഗീകാരം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ലൈബ്രറിയിലേക്ക് രായന്റെ തിരക്കഥ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സിനിമയുടെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
#Raayan screenplay has been selected to be a part of the library of the Academy of Motion Picture Arts and Sciences.#RaayanMegaBlockbuster in cinemas near you!@dhanushkraja @arrahman @iam_SJSuryah @selvaraghavan @kalidas700 @sundeepkishan @prakashraaj @officialdushara… pic.twitter.com/wcZnAOdo0y
— Sun Pictures (@sunpictures) August 2, 2024
അതേസമയം, ഈ വർഷം കോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി രായൻ ഇതിനകം തന്നെ മാറിക്കഴിഞ്ഞു. ഓപ്പണിങ് ദിവസം തന്നെ ആഗോളതലത്തില് രായൻ 23 കോടി രൂപയോളം നേടിയെന്നാണ് റിപ്പോര്ട്ടുകള്. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങാണ് ഇത് എന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ കുറച്ച് കാലമായി കോളിവുഡിനെ ബാധിച്ചിരിക്കുന്ന നഷ്ടങ്ങൾക്ക് അറുതിവരുത്താന് രായന് തുടക്കമിടാന് കഴിയുമെന്ന് തന്നെ കരുതാം.
ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട് അഭിമുഖം; പ്രശാന്തിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ. സൺ പിച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.