ബാഹുബലിക്കൊത്ത വില്ലൻ; പൽവാൾ ദേവനായി ആദ്യം പരിഗണിച്ചത് റാണ ദഗ്ഗുബട്ടിയെയല്ല...

കഥാപാത്രത്തിനായി തന്നെയായിരുന്നില്ല ആദ്യം പരിഗണിച്ചത് എന്ന് പറയുകയാണ് റാണ

dot image

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വ്യക്തമായ സ്ഥാനമുളള ചിത്രങ്ങളാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഫ്രാഞ്ചൈസി. രണ്ട് സിനിമകളിലെ ഓരോ രംഗങ്ങളും കഥാപാത്രങ്ങളും ഡയലോഗുകളും ഇന്ത്യൻ സിനിമാപ്രേമികൾക്ക് മനഃപാഠവുമാണ്. അമരേന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലി എന്നീ നായക കഥാപത്രങ്ങളായി പ്രഭാസ് എത്തിയ സിനിമയിൽ അവർക്കൊത്ത ശക്തനായ വില്ലനായിരുന്നു റാണ ദഗ്ഗുബട്ടി അവതരിപ്പിച്ച പൽവാൾ ദേവൻ. എന്നാൽ ഈ കഥാപാത്രത്തിനായി തന്നെയായിരുന്നില്ല ആദ്യം പരിഗണിച്ചത് എന്ന് പറയുകയാണ് റാണ ഇപ്പോൾ.

സിനിമയിലെ വില്ലൻ കഥാപാത്രത്തിനായി അക്വാമാനിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജേസൺ മൊമോവയെ സമീപിക്കാൻ ശ്രമിച്ചിരുന്നു എന്നാണ് റാണ പറയുന്നത്. നെറ്റ്ഫ്ലിക്സ് ഒരുക്കിയ രാജമൗലിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

കങ്കുവയ്ക്ക് ക്ലാഷ് ഉണ്ടാകാം, എന്നാൽ കങ്കുവ 2നോട് ക്ലാഷ് വെക്കാൻ ആർക്കും ധൈര്യമുണ്ടാവില്ല: നിർമാതാവ്

ഇത് ഒരു പീരിയോഡിക് ചിത്രമാണ് എന്നും ഇതിലെ പ്രധാന വില്ലൻ കഥാപാത്രമായി തന്നെ പരിഗണിക്കുന്നതായും നിർമ്മാതാവ് പറഞ്ഞു. പൂർണ്ണമായ കഥ കേട്ട ശേഷം താൻ അദ്ദേഹത്തോട് ചോദിച്ചു, 'എൻ്റെ അടുത്തേക്ക് വരുന്നതിന് മുമ്പ് ഏത് നടനെയാണ് നിങ്ങൾ ഇതിലേക്ക് സമീപിച്ചത്' എന്ന്. അക്വാമാൻ സ്റ്റാർ ജേസൺ മൊമോവയെ ഈ കഥാപാത്രത്തിനായി സമീപിക്കാൻ ശ്രമിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്ന് റാണ പറഞ്ഞു. ഒരു അന്താരാഷ്ട്ര താരത്തിന് ശേഷം രണ്ടാമതായി പരിഗണിക്കപ്പെട്ടതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us