പതിവ് തെറ്റിക്കാതെ ദളപതിയുടെ സ്പാർക്കും സൂപ്പർഹിറ്റ്; ഒരു മണിക്കൂറിൽ ആറുലക്ഷം വ്യൂസുമായി ഗോട്ട് ഗാനം

യുവൻ ശങ്കർ രാജയാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്

dot image

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ പതിവ് തെറ്റിക്കാതെ സിനിമയിലെ പുതിയ ഗാനമായ സ്പാർക്കും തരംഗം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് ഒരു മണിക്കൂറിൽ ഗാനം ആറുലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.

യുവൻ ശങ്കർ രാജയാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വെങ്കട് പ്രഭുവിന്റെ പിതാവ് ഗംഗൈ അമരൻ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വിജയ്യും മീനാക്ഷി ചൗധരിയും ഉൾപ്പെടുന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് രാജു സുന്ദരമാണ്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തെ വിജയ്യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.

കങ്കുവയ്ക്ക് ക്ലാഷ് ഉണ്ടാകാം, എന്നാൽ കങ്കുവ 2നോട് ക്ലാഷ് വെക്കാൻ ആർക്കും ധൈര്യമുണ്ടാവില്ല: നിർമാതാവ്

സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us