വിജയ്യുടെ പാർട്ടി പ്രഖ്യാപനവും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും വന്നതിന് പിന്നാലെ ദളപതി 69 വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. എച്ച് വിനോദായിരിക്കും ദളപതി 69 സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ദളപതി 69ൽ മലയാളി താരം മമിത ബൈജുവും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. സിനിമയുടെ ഭാഗമാകുന്നതിന് നടി സമ്മതം മൂളിയതായും സിനിമയിൽ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
എച്ച് വിനോദും വിജയ്യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകൾ ചെന്നൈയിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ലുക്ക് ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഗോട്ടിന് ഓഡിയോ ലോഞ്ച് ഉണ്ടാകില്ല?; ദളപതി ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ട്അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയാണ് വിജയ്യുടെതെയി റിലീസിന് ഒരുങ്ങുന്നത്. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.