'കൺമണി അൻപോട്' എന്ന ഗാനം 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് അവസാനമായതായി റിപ്പോർട്ട്. മഞ്ഞുമ്മൽ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീൽ നോട്ടീസ് അയച്ചത്.
മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തിൽ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയതായി സിനിമ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഷാജി കൈലാസ്- ഭാവന ടീമിന്റെ പാരാനോർമൽ ത്രില്ലർ; ഹണ്ട് ഓഗസ്റ്റ് 23 മുതൽ1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ 'ഗുണ' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് 'കൺമണി അൻപോട് കാതലൻ നാൻ' എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിലാണ് ഈ ഗാനം ഉപയോഗിച്ചത്. മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെൻഡായി മാറുകയും ഗുണ സിനിമ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇളയരാജ പരാതിയുമായി രംഗത്ത് വന്നത്.