സിദ്ദിഖില്ലാത്ത മലയാള സിനിമയുടെ ഒരു വർഷക്കാലം; സഹപ്രവർത്തകരും സഹപാഠികളും ഒത്തുകൂടി

ചിരിയോർമകൾ ബാക്കിവച്ച് 2023 ഓഗസ്റ്റ് എട്ടിനാണ് സിദ്ദിഖ് വിടപറഞ്ഞത്

dot image

കൊച്ചി: സംവിധായകൻ സിദ്ദിഖില്ലാത്ത മലയാള സിനിമയുടെ ഒരു വർഷക്കാലമാണ് കടന്നു പോയത്. തീരാനഷട്ത്തിന്റെ വേദന ഉള്ളിൽ ഇപ്പോഴും ബാക്കിയാകുമ്പോഴും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഒത്തുകൂടുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി ആബാദ് പ്ലാസയിലെ ചടങ്ങിൽ പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരം സിദ്ദിഖിന്റെ അധ്യാപകൻ കൂടിയായ പ്രൊഫ. എം കെ സാനുവിന് സമർപ്പിച്ചു.

സിദ്ദിഖിന് ഏറ്റവും ഇഷ്ടപെട്ട പാട്ട് പാടിയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. പി എ മെഹ്ബൂബ് രചിച്ച 'സിദ്ദിഖ്-ചിരിയുടെ രസതന്ത്രം' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. സിദ്ദിഖ് സ്മാരക സമിതിയാണ് സദസ് സംഘടിപ്പിച്ചത്. സിദ്ധിഖിൻ്റെ ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് എല്ലാവരുടെയും ജീവിതത്തിൽ ഉത്തേജകമാകട്ടെ എന്ന് എം കെ സാനു പറഞ്ഞു.

കൊച്ചിയിലെ സിദ്ധിഖിൻ്റെ അടുത്ത സുഹൃത്തുക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു. ചിരിയോർമകൾ ബാക്കിവച്ച് 2023 ഓഗസ്റ്റ് എട്ടിനാണ് സിദ്ദിഖ് വിടപറഞ്ഞത്. സിദ്ദിഖ്–ലാൽ കൂട്ടുകെട്ടിൽ 'റാംജി റാവു സ്പീക്കിങ്', 'ഇൻ ഹരിഹർ നഗർ', 'ഗോഡ്ഫാദർ', 'വിയറ്റ്നാം കോളനി', 'കാബൂളിവാല' തുടങ്ങിയ സിനിമകൾ മലയാളത്തിലെ മെഗാ ഹിറ്റുകളായിരുന്നു. പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം 'ഫ്രണ്ട്സ്', 'ഹിറ്റ്ലർ', 'ക്രോണിക് ബാച്ചിലർ', 'ബോഡിഗാർഡ്' തുടങ്ങിയ ജനപ്രിയ സിനിമകളും സിദ്ദിഖ് ഒരുക്കി.

ആ വിവാദത്തിന് പരിഹാരമായി?; 'മഞ്ഞുമ്മൽ' ടീം ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി റിപ്പോർട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us