മമ്മൂട്ടി നായകനായെത്തിയ ടർബോയും കമൽഹാസന്റെ ഇന്ത്യൻ 2വും റിലീസിന് ശേഷം ഒരേ ദിവസമാണ് ഒടിടിയിലേക്ക് എത്തുന്നത്. ഓഗസ്റ്റ് ഒൻപതിനാണ് ഇരു ചിത്രങ്ങളുടെയും ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്.
വൈശാഖ് സംവിധാനത്തിൽ എത്തിയ മമ്മൂട്ടിയുടെ ടർബോ സോണി ലിവിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രം 70 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്ട് ചെയ്തുവെന്നാണ് ഔദ്യോഗിക വിവരം. മെയ് 23ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾ തിയേറ്ററിൽ ആവേശം തീർത്തിരുന്നു. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ കന്നഡ താരം രാജ് ബി ഷെട്ടി എത്തിയത്. താരത്തിന്റെ പെർഫോമൻസും തിയേറ്ററുകളെ ഇളക്കി മറിച്ചിരുന്നു.
അണിയറയിൽ ഒരുങ്ങുന്നത് അടാർ ഐറ്റം; 'പുഷ്പ 2'ന്റെ ക്ലൈമാക്സില് അടി തകർക്കുംശങ്കർ-കമൽഹാസൻ കോംബോയിൽ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഇന്ത്യൻ 2. എന്നാൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സിനിമ ഉയർന്നില്ല എന്ന പ്രതികരണമാണ് തുടക്കം മുതൽ പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്. അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സംഗീത സംവിധാനം നിർവഹിച്ചത്.
നെറ്റ്ഫ്ലിക്സിനാണ് ഇന്ത്യൻ 2വിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം തിയേറ്ററിൽ എത്തി ഒരുമാസം പിന്നിടും മുൻപാണ് ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ജൂലൈ 12ന് റിലീസ് ചെയ്ത ഇന്ത്യൻ 2, 148.78 കോടി കളക്ട് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇനി വരാനിരിക്കുന്ന ഇന്ത്യൻ 3 ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.