'തിയേറ്ററുകളിൽ ചിത്രം പരാജയം, കയ്യിലെ കാശിറക്കി തിയേറ്ററുകളിൽ സിനിമ ഓടിച്ച് സൂപ്പർസ്റ്റാർ'

തിയേറ്ററുകളിൽ നിന്ന് ചിത്രം നീക്കം ചെയ്യാനായിരുന്നു നിർമാതാക്കളുടെ തീരുമാനം. പക്ഷേ ആ നടന്റെ ആരാധകർക്ക് അതൊരു അപമാനായി

dot image

തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറിന്റെ ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടപ്പോൾ കയ്യിൽനിന്ന് പണം മുടക്കി സിനിമ തിയേറ്ററുകളിൽ ഓടിച്ചെന്ന് സംവിധായകൻ രാം ഗോപാൽ വർമ. സംവിധായകന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'മുംബൈയിലെ കോർപ്പറേറ്റ് കമ്പനി തെലുങ്കിലെ ഒരു സൂപ്പർതാരത്തെ നായകനാക്കി സിനിമയെടുക്കാൻ മുന്നോട്ടുവന്നു. ആ ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടു, നിർമാതാവിന് നഷ്ടം സംഭവിക്കുകയും ചെയ്തു. തിയേറ്ററുകളിൽ നിന്ന് ചിത്രം നീക്കം ചെയ്യാനായിരുന്നു നിർമാതാക്കളുടെ തീരുമാനം. പക്ഷേ ആ നടന്റെ ആരാധകർക്ക് അതൊരു അപമാനായി തോന്നും എന്നായപ്പോൾ താരം കോർപ്പറേറ്റ് കമ്പനിയുടെ മേധാവിയെ വിളിച്ചു. കുറച്ച് ദിവസത്തേക്കുകൂടി ചിത്രം തിയേറ്ററുകളിൽ നിലനിർത്തണമെന്നും അതിനുള്ള പണം താൻ നൽകാമെന്നും പറഞ്ഞു'- ഇതാണ് രാം ഗോപാൽ വർമ പറഞ്ഞത്.

'ടോളിവുഡിന്റെ സ്നേഹം പൊന്ന് പോലെ'; തങ്കലാൻ പ്രീ റിലീസ് ഹൈദരാബാദിൽ നടന്നു

പക്ഷേ സിനിമയുടെ വിതരണക്കാരനെ അറിയിച്ചിരുന്നില്ല. അതിനാൽ വിതരണക്കാരൻ സിനിമയുടെ പ്രദർശനത്തേക്കുറിച്ച് പത്രങ്ങളിൽ പരസ്യം ചെയ്യുന്നത് നിർത്തിയിരുന്നു. ഇത് യഥാർത്ഥത്തിൽ അധികചെലവാണ്. സിനിമ ഓടുന്നുണ്ടെങ്കിലും പരസ്യമില്ലാത്ത അവസ്ഥയായെന്നും രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.

സംവിധായകന്റെ ഈ പരാമർശം വൈറലായതോടെ ആരാണ് ഈ സൂപ്പർ സ്റ്റാർ എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. അടുത്ത കാലത്ത് തെലുങ്കിൽ വൻ പരാജയങ്ങൾ നേരിട്ടിട്ടുള്ള സൂപ്പർ താരങ്ങളുടെയെല്ലാം പേരുകൾ ചർച്ചയിൽ ഉയർന്നുവന്നിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us