12-ാം ദിവസവും ഹൗസ്സ്ഫുള്ളായി 'രായൻ'; ഇന്ത്യൻ ബോക്സ് ഓഫീസിൽ ധനുഷ് ചിത്രം 100 കോടിയിലേക്ക്

കഴിഞ്ഞ ദിവസം മാത്രം രണ്ട് കോടി ലഭിച്ചു എന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ട്

dot image

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'രായൻ' രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കളക്ഷനും തൃപ്തിപ്പെടുത്തുന്നതാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ 130 കോടി ലഭിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. 12 ദിവസത്തെ കളക്ഷനാണിത്. കഴിഞ്ഞ ദിവസം മാത്രം രണ്ട് കോടി ലഭിച്ചു എന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ട്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷനാണിത്.

ഇന്ത്യയിൽ നിന്ന് മാത്രം 80 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായൻ. ചിത്രം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ ചിത്രമാണ് രായൻ. ചിത്രം സെപ്തംബർ ആദ്യ വാരം സൺ നെക്സ്റ്റ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.

ഓഗസ്റ്റിലെ റിലീസുകൾക്കിടയിലും തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അടുത്ത ആഴ്ച്ച തങ്കലാൻ റിലീസ് വരെയും തിയേറ്ററിൽ രായന് നിറ സദസ്സുണ്ടാകുമെന്നാണ് കരുതുന്നത്. ജൂലൈ 26-നായിരുന്നു രായൻ റിലീസിനെത്തുന്നത്. ധനുഷിനെ കൂടാതെ, എസ് ജെ സൂര്യ, സെൽവരാഘവൻ, പ്രകാശ് രാജ്, ദുഷാര വിജയൻ, അപർണ ബാലമുരളി, വരലക്ഷ്മി ശരത്കുമാർ എന്നിവരും ലീഡ് റോളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളാണ്.

'ഷൂട്ട് കഴിഞ്ഞ് പോയവരെ തിരികെ വിളിച്ച് റീ ഷൂട്ട് ചെയ്തു, വിക്രം ഏറെ ബുദ്ധിമുട്ടി'; പാ രഞ്ജിത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us