'ജയിലർ 2' സംവിധാനം ചെയ്യുന്നതിന് സംവിധായകന്റെ പ്രതിഫലം 60 കോടി?; റിപ്പോർട്ട്

ജയിലറിന്റെ കാമിയോ താരങ്ങളായ മോഹൻലാൽ, ശിവ രാജ്കുമാർ തുടങ്ങിയ താരങ്ങൾ രണ്ടാം ഭാഗത്തിൽ ലീഡ് റോളുകളാകുമെന്നും റിപ്പോർട്ട്

dot image

നെൽസൺ ദിലീപ് കുമാറും വിജയ്യും ഒന്നിച്ച് 'ബീസ്റ്റി'ന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ പരാജയത്തെ രണ്ടിരട്ടി മറികടന്നുകൊണ്ടാണ് അദ്ദേഹം രജനികാന്ത് ചിത്രം 'ജയിലറി'ലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയത്. നെൽസൺ-തലൈവർ കോംബോ ആരാധകർക്കിടയിൽ വർക്കായതോടെ ജയിലർ രണ്ടാം ഭാഗം എന്ന തരത്തിൽ ചർച്ചകളും നടന്നിരുന്നു. ഇപ്പോൾ 'ജയിലർ 2' ഉണ്ടാകുമെന്ന തരത്തിെലുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.

രണ്ടാം ഭാഗത്തിനായി നെൽസൺ ദിലീപ്കുമാർ വീണ്ടും രജനികാന്തുമായി സഹകരിക്കാൻ ഒരുങ്ങുന്നതായാണ് വിവരങ്ങൾ. ന്യൂസ് 18നിന്റെ റിപ്പോർട്ട് പ്രകാരം വരാനിരിക്കുന്ന പ്രോജക്റ്റിനായി സംവിധായകന് 60 കോടിയാണ് പ്രതിഫലമായി ലഭിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ജയിലറിന്റെ കാമിയോ താരങ്ങളായ മോഹൻലാൽ, ശിവ രാജ്കുമാർ തുടങ്ങിയ താരങ്ങൾക്ക് സ്ക്രീൻ സ്പേസ് കൂടുതൽ നൽകിക്കൊണ്ടാകും സീക്വൽ എത്തുക എന്നും ബോളിവുഡിലെ ഒരു പ്രമുഖ നടൻ കൂടി അണിനിരന്നേക്കുമെന്നും അഭ്യൂഹമുണ്ട്. വിനായകൻ, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, വസന്ത് രവി, മിർണ മേനോൻ, യോഗി ബാബു എന്നിവരുൾപ്പെടെ വലിയ താരനിരയായിരുന്നു ജയിലറിന്റേത്. നിലവിൽ യോഗി ബാബു, രജനികാന്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഒരു ഹാസ്യ ചിത്രമാണ് നെൽസൺ ഒരുക്കാൻ തയാറെടുക്കുന്നത് എന്നാണ് റിപ്പോർട്ട്.

കമൽഹാസന് പകരം സുപ്രീംയാസ്കിൻ ആകേണ്ടിയിരുന്നത് മോഹൻലാൽ; വെളിപ്പെടുത്തി 'കൽക്കി' സംവിധായകൻ നാഗ് അശ്വിൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us