ആർക്കും എന്തും പറയാമെന്ന നിലയിലേക്കാണ് യൂട്യൂബർമാർ നീങ്ങുന്നത്: യൂട്യൂബറുടെ അറസ്റ്റിൽ 'അമ്മ'

'അവിടെ എന്താണ് നടന്നതെന്ന് അറിയാതെയാണ് അധിക്ഷേപം നടത്തിയത്'

dot image

കൊച്ചി: നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ 'ചെകുത്താൻ' എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സ് പോലീസ് കസ്റ്റഡിയിലെടുത്ത വിഷയത്തിൽ പ്രതികരണവുമായി താര സംഘടനയായ 'അമ്മ'. ആർക്കും ആരെയും എന്തും പറയാം എന്ന നിലയിലേക്ക് യൂട്യൂബർമാർ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെയാണ് പരാതി നൽകിയതെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.

മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായതിനാലാണ് അവിടെ എത്താൻ കഴിഞ്ഞത്. അവിടെ എന്താണ് നടന്നതെന്ന് അറിയാതെയാണ് അധിക്ഷേപം നടത്തിയത്. പോലീസ് നടപടിയെടുത്തതിൽ നന്ദിയുണ്ടെന്നും അദ്ദേഹം ഇന്ന് നടന്ന അമ്മയുടെ യോഗത്തിൽ പറഞ്ഞു. 'ചെകുത്താൻ' എന്ന യുട്യൂബർ അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും കമ്പ്യൂട്ടറും പൊലീസ് ഉടൻ പരിശോധിക്കും. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.

ഹേമ കമ്മിറ്റിയുമായി 'അമ്മ'യ്ക്ക് ബന്ധമില്ല, പരാതി ന്യായമെങ്കിൽ പരിഹരിക്കപ്പെടണം'; സിദ്ദിഖ്
dot image
To advertise here,contact us
dot image