ആക്ഷൻ കിംഗ് വീണ്ടും മലയാളത്തിൽ, ഒപ്പം നിക്കി ഗിൽറാണിയും; വിരുന്ന് പുതിയ ടീസർ

സിനിമ ആഗസ്റ്റ് 23നാണ് റിലീസ് ചെയ്യുന്നത്

dot image

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം വിരുന്നിന്റെ പുതിയ ടീസർ പുറത്തുവിട്ടു. തെന്നിന്ത്യൻ നായകൻ അർജുൻ സർജയും തെന്നിന്ത്യൻ നായിക നിക്കി ഗിൽറാണിയും ഒന്നക്കുന്ന സിനിമ ആഗസ്റ്റ് 23നാണ് റിലീസ് ചെയ്യുന്നത്. ത്രില്ലർ ഴോണറിൽ കഥ പറയുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

നെയ്യാർ ഫിലിംസ് ന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗിൽറാണിയെയും കൂടാതെ മുകേഷും, ഗിരീഷ് നെയ്യാറും, അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ബൈജു സന്തോഷ്,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറമാന്മാർ. ഹിമഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി എന്നിവരാണ്.

സൂര്യ 44 ചിത്രീകരണത്തിനിടയിൽ സൂര്യയ്ക്ക് പരിക്ക്; ആശങ്കപ്പെടേണ്ടതില്ലെന്ന് അണിയറപ്രവർത്തകർ

സംഗീതം- രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം- റോണി റാഫെൽ, എഡിറ്റർ- വി. ടി ശ്രീജിത്ത്, ആർട്ട് ഡയറക്ടർ- സഹസ് ബാല, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊഡക്ഷൻ ഡിസൈനർ- എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, രാജീവ് കുടപ്പനകുന്ന്, പിആര്ഓ- പി ശിവപ്രസാദ് ,സ്റ്റിൽസ്ശ്രീജിത്ത് ചെട്ടിപ്പടി,ഡിസൈൻ- ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us