വിജയ് സേതുപതിയെ കൈയ്യേറ്റം ചെയ്തയാൾക്ക് സമ്മാനം, നടന് ഭീഷണി; ഹിന്ദു മക്കള് കക്ഷി നേതാവിന് ശിക്ഷ

മൂന്ന് വര്ഷമായി നടന്ന വിചാരണയിലാണ് വിധി

dot image

നടൻ വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റം ചെയ്തയാളെ പിന്തുണയ്ക്കുകയും നടനെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് ശിക്ഷ വിധിച്ച് കോടതി. ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തെനതിരെയാണ് വിധി. വിജയ് സേതുപതി ആരാധകരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകൾ പ്രകാരം ക്രിമിനൽ ഭീഷണി എന്നതിനായിരുന്നു കേസ്. മൂന്ന് വര്ഷമായി നടന്ന വിചാരണയിലാണ് വിധി. കുറ്റം സമ്മതിച്ച അർജുൻ സമ്പത്തിന് കോടതി 4,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

തമിഴ്നാട്ടിലെ മുന് രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരെ വിജയ് സേതുപതി വിമര്ശിച്ചു എന്ന് ആരോപിച്ചാണ് വിമാനത്താവളത്തിൽ വെച്ച് ആക്രമണം നടന്നത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ വിജയ് ഇതിനെതിരെ പരാതിപ്പെട്ടിരുന്നില്ല.

സംഭവത്തിന് പിന്നാലെ വിജയ് സേതുപതിയെ ചവിട്ടിയയാൾക്ക് 1001 രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് അന്ന് ട്വിറ്റ് ചെയ്തിരുന്നു. വിജയ് സേതുപതി മാപ്പ് പറയുന്നതുവരെ അയാളെ ചവുട്ടുന്നവരെ പിന്തുണയ്ക്കും എന്നുമാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് പറഞ്ഞത്. വിജയ് സേതുപതി ആരാധകരാണ് ഇതിനെതിരെ പരാതിപ്പെട്ടത്. പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അതേ സമയം നടനും ജാതി സംഘ നേതാവുമായ മഹാഗാന്ധിയാണ് വിജയ് സേതുപതിക്കെതിരെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റ ശ്രമം നടത്തിയത്. തമിഴ്നാട്ടിലെ മുന്കാല രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരുടെ സമാധിയില് ഗുരു പൂജ ദിവസം പോയി പൂജ നടത്തിക്കൂടെ എന്ന് വിമാനത്തില് വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന മഹാ ഗാന്ധി അഭ്യര്ത്ഥിച്ചപ്പോള് 'ആരുടെ ഗുരു' എന്ന് വിജയ് സേതുപതി ചോദിച്ചുവെന്നാണ് പ്രകോപന കാരണമായി മഹാഗാന്ധി പറഞ്ഞത്.

മോഹൻലാലിനെതിരായ പരാമർശം; യൂട്യൂബർ അജു അലക്സ് പൊലീസ് കസ്റ്റഡിയിൽ
dot image
To advertise here,contact us
dot image