ഇതെന്താ ഇന്ത്യന്റെ സ്പൂഫോ?; ഒടിടി റിലീസിന് പിന്നാലെ ഇന്ത്യൻ 2നെതിരെ ട്രോളുകൾ

ഒടിടി റിലീസിന് പിന്നാലെയും സിനിമയ്ക്ക് നേരെ ട്രോളുകൾ നിറയുകയാണ്

dot image

സമീപകാലത്തെ ഏറ്റവും വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ശങ്കർ-കമൽഹാസൻ കോംബോയുടെ ഇന്ത്യൻ 2. എന്നാൽ തിയേറ്ററുകളിൽ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാനായത്. ആ സമയം സിനിമയ്ക്ക് പല കോണുകളിൽ നിന്നും വിമർശനങ്ങളും ട്രോളുകളും ഉണ്ടാവുകയും ചെയ്തിരുന്നു. ഇപ്പോൾ ഒടിടി റിലീസിന് പിന്നാലെയും സിനിമയ്ക്ക് നേരെ ട്രോളുകൾ നിറയുകയാണ്.

ലോജിക്കില്ലാത്ത രംഗങ്ങളും പ്രേക്ഷകരെ യാതൊരു വിധത്തിലും തൃപ്തിപ്പെടുത്താത്ത കഥയും നിറഞ്ഞതാണ് ഇന്ത്യൻ 2 എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. കമൽഹാസന്റെ ഗെറ്റപ്പുകൾ മുതൽ പല ഡയലോഗുകളും ട്രോളുകൾക്ക് വിധേയമാക്കുന്നുണ്ട്. സിദ്ധാർഥ് അവതരിപ്പിച്ച ചിത്ര അരവിന്ദ് എന്ന കഥാപത്രത്തിന് നേരെയും വലിയ തോതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ജൂലൈ 12നായിരുന്നു ഇന്ത്യൻ 2 തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം 148.78 കോടി കളക്ട് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 26 കോടിയായിരുന്നു ഇന്ത്യൻ ബോക്സ് ഓഫീസിലെ ഓപ്പണിങ് ഡേ കളക്ഷൻ. 200 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്ക് മുതൽ.

ആക്ഷൻ കിംഗ് വീണ്ടും മലയാളത്തിൽ, ഒപ്പം നിക്കി ഗിൽറാണിയും; വിരുന്ന് പുതിയ ടീസർ

അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സംഗീത സംവിധാനം നിർവഹിച്ചത്. സിദ്ധാര്ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര് ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്ഹി ഗണേഷ്, സമുദ്രക്കനി, നിഴല്ഗള് രവി, ജോര്ജ് മര്യൻ, വിനോദ് സാഗര്, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്, രാകുല് പ്രീത് സിംഗ്, ബ്രഹ്മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us