'എൻടിആർ-നീൽ' പടത്തിന് തുടക്കമായി; ചിത്രം 2026 ൽ പുറത്തിറങ്ങും

സിനിമയുടെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്

dot image

കെജിഎഫ്, സലാർ എന്നീ സിനിമകളിലൂടെ ഇന്ത്യയിൽ ഉടനീളം ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. അദ്ദേഹത്തിന്റെ അടുത്ത ചിത്രം തെലുങ്ക് താരം ജൂനിയർ എൻടിആറിനൊപ്പം എന്ന വാർത്ത ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് തുടക്കമായിരിക്കുകയാണ്.

സിനിമയുടെ പൂജ ഇന്ന് ഹൈദരാബാദിൽ വെച്ച് നടന്നു. നിർമ്മാതാക്കളായ മൈത്രി മൂവീസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ബോക്സോഫീസ് സംഹാരത്തിന് ഈ കൂട്ടുകെട്ട് ഒരുങ്ങുകയാണ്,' എന്ന കുറിപ്പോടെയാണ് അവർ പൂജ വിശേഷം പങ്കുവെച്ചത്. ഒപ്പം സിനിമയുടെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജനുവരി ആറിനാണ് സിനിമ റിലീസ് ചെയ്യുക.

സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്.

'ഞാനൊരിക്കലും മരണം വിൽക്കില്ല' താരങ്ങൾ പാൻ മസാല ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ജോൺ എബ്രഹാം

ഡ്രാഗൺ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഏപ്രിലിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ജൂനിയർ എൻടിആറിന്റെ ദേവര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയത് മൂലമാണ് പ്രശാന്ത് നീൽ സിനിമ ആഗസ്റ്റിലേക്ക് മാറ്റിയത്. പ്രശാന്ത് നീലിന്റെ മുൻ സിനിമകൾ പോലെ ജൂനിയർ എൻടിആർ ചിത്രവും രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us