എന്തുകൊണ്ട് മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്യുന്നു?; മറുപടിയുമായി സ്വർഗ്ഗചിത്ര അപ്പച്ചൻ

'മണിച്ചിത്രത്താഴിന്റെ കഥ ആയിരം വർഷം കഴിഞ്ഞാലും പുതുമയുള്ളതാണ്'

dot image

മലയാളത്തിന് ഇത് റീറിലീസുകളുടെ കാലമാണ്. മികച്ച വിജയം നേടിക്കൊണ്ട് പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം 'ദേവദൂതന്' പിന്നാലെ മറ്റൊരു സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മണിച്ചിത്രത്താഴ് ഈ മാസം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രിവ്യു ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതും. 31 വർഷങ്ങൾക്കിപ്പുറം മണിച്ചിത്രത്താഴ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിന് പിന്നിലെ കാരണം റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ.

'മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്താൽ അത് ഓടുമെന്ന് എന്റെ പാർട്ണറായ സോമൻ പിള്ളയാണ് പറയുന്നത്. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അതിന് സമ്മതിച്ചത്. എന്നാൽ 4 കെ ആക്കി കണ്ട ശേഷം ഞാൻ അത്ഭുതപ്പെട്ടു. ഞാൻ പോലും ചിന്തിക്കാത്ത വിധം ഇത് നന്നായിരിക്കുന്നു. എത്രയോ തവണ കണ്ടിട്ടുണ്ടെങ്കിലും പോലും ഈ സിനിമ 4 കെയിൽ കണ്ടപ്പോൾ ഒരു പുതിയ സിനിമ പോലെ അനുഭവപ്പെട്ടു. ഇതിവൃത്തം ആണ് ഈ സിനിമയുടെ മേന്മ. ഇതിന്റെ ഇതിവൃത്തം എന്നും പുതുമയുള്ളതാണ്. മനുഷ്യ മനസ്സിന്റെ കഥയാണ്. മണിച്ചിത്രത്താഴിന്റെ കഥ ആയിരം വർഷം കഴിഞ്ഞാലും പുതുമയുള്ളതാണ്. അതിന് എങ്ങനെയാണ് മാറ്റം വരുത്തുക,' എന്ന് സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു.

31 വര്ഷങ്ങള്ക്ക് ശേഷം മാടമ്പിള്ളിയിലേക്ക് ഒരു യാത്ര;മണിച്ചിത്രത്താഴ് പ്രീമിയർ ഷോയ്ക്ക് വൻവരവേൽപ്പ്

ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴിന്റെ റീമാസ്റ്റേഡ് പതിപ്പ് റിലീസ് ചെയ്യുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ എന്ന കഥാപാത്രങ്ങമായെത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us