സിനിമ ഒരു വ്യക്തിയുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനിക്കും എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളാകും ഉണ്ടാവുക. കോട്ടയം ചിങ്ങവനം സ്വദേശി ഡോ.ജെമി കുര്യാക്കോസിനെ സംബന്ധിച്ചിടത്തോളം ഒരു സിനിമയ്ക്ക് ജീവിതം മാറ്റിമറിക്കാൻ കഴിയും എന്ന ഉത്തരമാണുണ്ടാവുക. കാരണം തന്റെ പേരിന് മുന്നിൽ ഡോക്ടർ എന്ന് ചേർക്കാൻ കാരണം ഒരു സിനിമയാണ്, മലയാളത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ്. മോഹൻലാൽ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തെ പോലെയാകണം എന്ന ആഗ്രഹത്തിൽ നിന്നാണ് ജെമി ജർമനിയിൽ മാനസികാരോഗ്യ ചികിത്സകനായത്.
31 വർഷങ്ങൾക്കിപ്പുറം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ അത് കാണാൻ ജർമനിയിൽ നിന്ന് അയാൾ നാട്ടിലേക്ക് ഓടിയെത്തി. കാരണം മണിച്ചിത്രത്താഴ് എന്നത് അയാൾക്ക് ഒരു ഫോക്കസാണ്. എന്തിനേറെ എംബിബിഎസ് അവസാന പരീക്ഷ എഴുതാൻ പോകുമ്പോൾ ഒപ്പം മണിച്ചിത്രത്താഴിന്റെ കാസറ്റും കൂടെ കൊണ്ടുപോയിരുന്നു എന്നാണ് ജെമി പറയുന്നത്. മണിച്ചിത്രത്താഴ് റീ റിലീസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ വരവ് കണ്ടോ... സ്റ്റൈലിഷ് ലുക്കിൽ ബിജു മേനോൻ; നടനെ സ്വാഗതം ചെയ്ത് എസ്കെxഎആർഎം ടീം'മെഡിക്കൽ ഫീൽഡ് എന്നത് ഒട്ടും എളുപ്പമുള്ള ഒന്നല്ല. എന്നാൽ ആ യാത്രയിൽ, ഞാന് ഒരു സൈക്യാട്രിസ്റ്റാകണമെന്ന് തീരുമാനിച്ചത് ആ സിനിമ മൂലമാണ്. എന്റെ പക്കൽ മണിച്ചിത്രത്താഴിന്റെ കാസറ്റുണ്ട്. ചില സമയങ്ങളിൽ ഡോക്ടർമാരും അന്ധവിശ്വാസികളാകും. എംബിബിഎസ് അവസാന പരീക്ഷയുടെ സമയത്ത് ആ കാസറ്റും കൊണ്ടാണ് ഞാൻ പരീക്ഷയ്ക്ക് പോയത്. പരീക്ഷ എഴുതുമ്പോൾ താളം തെറ്റാതിരിക്കാൻ ഒരു ഫോക്കസ് ആയിരുന്നു അത്. ഇപ്പോഴും ഇടയ്ക്കൊക്കെ നിങ്ങൾ എന്തിന് ഇതൊക്കെ ചെയ്തു എന്ന് മനസ്സിൽ തോന്നുമ്പോൾ ഞാൻ മണിച്ചിത്രത്താഴ് കാണും. ഇതായിരുന്നു എന്റെ പ്രചോദനം, അതുകൊണ്ട് ഞാൻ ഇത് ചെയ്തു എന്ന് തോന്നും. ഈ സിനിമ എനിക്ക് എന്നും ഒരു ഫോക്കസാണ്' ഡോ.ജെമി കുര്യാക്കോസ് പറഞ്ഞു.