ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ചതും കളക്ഷൻ നേടിയതുമായ ചിത്രകളിലൊന്നാണ് അവതാർ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അവതാർ മൂന്നാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 'അവതാര്: ഫയര് ആന്റ് ആഷ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗം 2025 ഡിസംബര് 19ന് റിലീസ് ചെയ്യും. കാലിഫോര്ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന് ജെയിംസ് കാമറൂണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
അവതാര് സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോ സാൽഡാനയും സാം വർത്തിംഗ്ടണും ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തിരുന്നു. 'നിങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കൂടുതൽ പണ്ടോറയെ പുതിയ ചിത്രത്തില് നിങ്ങൾ കാണും, ഈ ഭാഗം തീര്ത്തും അഡ്വഞ്ചറായതും ഒപ്പം ദൃശ്യ വിരുന്നും ആയിരിക്കും. മുന് ചിത്രങ്ങളെക്കാള് കൂടിയ വൈകാരികത ഈ ചിത്രത്തിലുണ്ടാകും. അവതാറില് നിങ്ങള്ക്ക് അറിയുന്നതും ഇഷ്ടപ്പെടുന്നതുമായ എല്ലാ കഥാപാത്രങ്ങളും ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയ ഇടത്തേക്ക് ഈ ചിത്രത്തില് സഞ്ചരിക്കും' ജെയിംസ് കാമറൂണ് പറഞ്ഞു.
മമ്മൂട്ടിയെ പറഞ്ഞാൽ ആർക്കും പരാതി ഇല്ലേ?; അമ്മയോടുള്ള പ്രതിഷേധം അറിയിച്ച് എഐവൈഎഫ് പ്രസിഡന്റ് എൻ അരുൺഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാർ 2009 ലാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര് 17നും നാലാം ഭാഗം 2024 ഡിസംബര് 20നും അഞ്ചാം ഭാഗം 2025 ഡിസംബര് 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കൊറോണ ലോകത്തെ ബാധിച്ചതിനെ തുടർന്ന് റിലീസ് തീയതികൾക്കും വർഷങ്ങളുടെ വ്യത്യാസം വന്നു. 2022 ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘അവതാര് – ദ വേ ഓഫ് വാട്ടര്’ എത്തിയത്. രണ്ടാം ഭാഗത്തിന്റെ തുടര്ച്ചയായിരിക്കും 'അവതാര്: ഫയര് ആന്റ് ആഷ്' എന്നാണ് വിവരം. ഈ പുതിയ നാവി വംശമായ ആഷ് ഗോത്രത്തെ പുതിയ ചിത്രത്തില് അവതരിപ്പിക്കും. ഗെയിം ഓഫ് ത്രോൺസ് ഫെയിം ഊന ചാപ്ലിൻ ആഷ് പീപ്പിൾ നേതാവായ വരംഗിനെ അവതരിപ്പിക്കും എന്നാണ് വിവരം. ഡേവിഡ് തെവ്ലിസ്, മിഷേൽ യോ എന്നിവരും ചിത്രത്തിലുണ്ടാകും.