അഞ്ച് ഭാഷകളിൽ പണിയുമായി ജോജു; ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്ശനത്തിനെത്തും

dot image

ജോജു ജോർജ് ആദ്യമായി രചന - സംവിധാനം നിർവഹിക്കുന്ന 'പണി' ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്ശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം. വമ്പൻ നിർമ്മാണ കമ്പനികളാണ് ഓരോ ഭാഷയിലും ചിത്രം റിലീസ് ചെയ്യുന്നത്.

ജോജു പ്രധാന കഥാപാത്രമാകുന്ന സിനിമയിൽ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. മുൻ ബിഗ്ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും കൂടെ ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തില് അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റില് 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട് നീണ്ടുനിന്നിരുന്നു.

വരുന്നു മുഫാസയുടെ കഥ; ലയൺ കിംഗ് പ്രീക്വൽ ട്രെയിലർ

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന് സിനിമയിലെ തന്നെ മുന്നിര ടെക്നീഷ്യന്മാരാണ് ചിത്രത്തിന്റെ അണിയറയില് പ്രവര്ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐ എസ് സി, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഓ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us